---
title: "ദേശ രക്ഷായാത്രക്ക് ജനുവരി 29 ന് കുറുമാത്തൂർ പൊക്കുണ്ടിൽ സ്വീകരണം"
english_title: "desaraksha yathra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179968/desaraksha-yathra"
published_at: "2024-01-27T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4f79d6b8c6_Untitled-2-web.jpg"
keywords: []
---

# ദേശ രക്ഷായാത്രക്ക് ജനുവരി 29 ന് കുറുമാത്തൂർ പൊക്കുണ്ടിൽ സ്വീകരണം

> **Lead Summary:** **കുറുമാത്തൂര്‍: **കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ പൊക്കുണ്ട് ഒരുങ്ങി. ജനുവരി 29 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുറുമാത്തൂര്‍ ഹൈസ്‌കൂളിന് സമീപം ജാഥാ നായകരെ സ്വീകരിച്ച് ബാന്റ് വാദ്യങ്ങളുടെ ആകമ്പടിയോടെ പൊക്കുണ്ട് ടൗണിലേക്ക് ആനയിക്കും.

## Article Content

**കുറുമാത്തൂര്‍: **കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ പൊക്കുണ്ട് ഒരുങ്ങി. ജനുവരി 29 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുറുമാത്തൂര്‍ ഹൈസ്‌കൂളിന് സമീപം ജാഥാ നായകരെ സ്വീകരിച്ച് ബാന്റ് വാദ്യങ്ങളുടെ ആകമ്പടിയോടെ പൊക്കുണ്ട് ടൗണിലേക്ക് ആനയിക്കും.

കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്ലീകരണ അവലോകന യോഗം പൊക്കുണ്ട് ലീഗ് ഓഫീസില്‍ ചേര്‍ന്നു. പ്രസിഡന്റ് കെ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി അഡ്വ.കെ.പി. കെ.പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് പുതുക്കണ്ടം, കെ.പി.ഷാദുലി, കെ.പി അബ്ദുള്ള ഹാജി, ടി.കെ.ആരിഫ്, കെ.വി.കെ.അയ്യൂബ്, ടി.എ.ഇബ്രാഹിം, മുസ്തഫ പൂമംഗലം, കെ.പി താജുദ്ദീന്‍, സാമ അബ്ദുള്ള, ഇസ്മായില്‍ മഴൂര്‍, കെ.മായിന്‍, കെ.സി.ഷിഹാബ്, കെ.മുസ്തഫ, ഷംസാദ് പൊക്കുണ്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. നാസര്‍ പന്നിയൂര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179968/desaraksha-yathra)