---
title: "തളിപ്പറമ്പ നോർത്ത് ഉപജില്ലയുടെ ജൂനിയർ റെഡ് ക്രോസ്സിന്റെ സി ലെവൽ ക്യാമ്പ് തളിപ്പറമ്പ വ്യാപാര ഭവനിൽ നടന്നു"
english_title: "C Level Camp of Junior Red Cross"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179926/c-level-camp-of-junior-red-cross"
published_at: "2024-01-27T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4cadecab8f_news-card.jpg"
keywords: []
---

# തളിപ്പറമ്പ നോർത്ത് ഉപജില്ലയുടെ ജൂനിയർ റെഡ് ക്രോസ്സിന്റെ സി ലെവൽ ക്യാമ്പ് തളിപ്പറമ്പ വ്യാപാര ഭവനിൽ നടന്നു

> **Lead Summary:** തളിപ്പറമ്പ നോർത്ത് ഉപജില്ലയുടെ ജൂനിയർ റെഡ് ക്രോസ്സിന്റെ സി ലെവൽ ക്യാമ്പ് ജനുവരി 26നു തളിപ്പറമ്പ വ്യാപാര ഭവനിൽ നടന്നു. തളിപ്പറമ്പ നോർത്ത് ജെ ആർ സി പ്രസിഡന്റ്‌ ഷീബ പി വി യുടെ അദ്ധ്യക്ഷതയിൽ ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ നോർത്ത് ഉപജില്ലയുടെ ജൂനിയർ റെഡ് ക്രോസ്സിന്റെ സി ലെവൽ ക്യാമ്പ് ജനുവരി 26നു തളിപ്പറമ്പ വ്യാപാര ഭവനിൽ നടന്നു. തളിപ്പറമ്പ നോർത്ത് ജെ ആർ സി പ്രസിഡന്റ്‌ ഷീബ പി വി യുടെ അദ്ധ്യക്ഷതയിൽ ജെ ആർ സി ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുക അത്യാവശ്യമാണെന്നും ജീവകാരുണ്യ മേഖലയിൽജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ നിരവധി പ്രവർത്തനങ്ങൾ നട്ടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.എസ്. മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി.

നിസാർ കെ, മിനി വി എം, മായ കെ ജോർജ്, നിധീഷ് എം നായർ, ശ്രുതി കെ എസ് എന്നിവർ സംസാരിച്ചു. നല്ല ആരോഗ്യം നല്ല ജീവിത രീതി എന്ന വിഷയത്തിൽ ഏ ഴോo പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സജീവൻ.പി ക്ലാസ്സ്‌ നയിച്ചു. ലഹരിക്കെതിരെ ഉപജില്ലയിലെ 450ഓളം ജെ ആർ സി കേഡറ്റുകൾ അണി നിരന്നു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാജി വി.വി. ലഹരി ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179926/c-level-camp-of-junior-red-cross)