---
title: "മുസാബഖ വിജയികളെ നോർത്ത് കുപ്പം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു"
english_title: "North Kuppam Jamaat Committee felicitated the winners of Musabakha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179778/north-kuppam-jamaat-committee-felicitated-the-winners-of-musabakha"
published_at: "2024-01-26T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3d2f20c7d8_news-card.jpg"
keywords: []
---

# മുസാബഖ വിജയികളെ നോർത്ത് കുപ്പം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** എസ്.കെ.ജെ.എം സംസ്ഥാന ജില്ലാ മുസാബഖയിൽ കണ്ണൂർ ജില്ലയേയും തളിപ്പറമ്പ മേഖലയേയും പ്രതിനിധീകരിച്ച് വിജയികളായ നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസ വിദ്യാർത്ഥികളെ മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ജില്ലാ മുസാബഖയിൽ തളിപ്പറമ്പ മേഖലയേയും സംസ്ഥാന മുസാബഖയിൽ കണ്ണൂർ ജില്ലയേയും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് ഈ വിദ്യാർത്ഥികൾ വഹിച്ചത്.

## Article Content

എസ്.കെ.ജെ.എം സംസ്ഥാന ജില്ലാ മുസാബഖയിൽ കണ്ണൂർ ജില്ലയേയും തളിപ്പറമ്പ മേഖലയേയും പ്രതിനിധീകരിച്ച് വിജയികളായ നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസ വിദ്യാർത്ഥികളെ മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ജില്ലാ മുസാബഖയിൽ തളിപ്പറമ്പ മേഖലയേയും സംസ്ഥാന മുസാബഖയിൽ കണ്ണൂർ ജില്ലയേയും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് ഈ വിദ്യാർത്ഥികൾ വഹിച്ചത്.

റൗളത്തുൽ ഉലൂം മദ്റസയുടെ പ്രശസ്തിയുടെ ചിറകിൽ മറ്റൊരു പൊൻതൂവൽ കൂടിയായി മാറി ഈ വിജയം.മഹല്ല് ഖത്തീബ് ഫിർദൗസ് ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു.സംസ്ഥാന മുസാബഖയിൽ അലുമ്നി വിഭാഗത്തിൽ കലാ പ്രതിഭയായി തിരെഞ്ഞെടുത്ത ഷാനിദ് വി വി,ഗേൾസ് മുസാബഖയിൽ പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ കെ,ജനറൽ വിഭാഗം അറബി സംഘ ഗാനത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ റാസി,സമീൽ വി വി,നസീഹ് എം,ഫുളൈൽ യു എം,മുബശ്ശിർ എം പി എന്നിവർക്കും ജില്ലാ മുസാബഖയിൽ പങ്കെടുത്ത് മറ്റിനങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.മത്സരാർത്ഥികളെ ഇതിന് പ്രാപ്തരാക്കിയ ഉസ്താദ്മാർക്കും ക്യാഷ് പ്രൈസ് നൽകി.ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തിയ 'തഫ്ഹീമുൽ ഖുർആൻ' കോഴ്സ് വിജയികൾക്കും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.

മഹല്ല് ജമാഅത്ത് പ്രസിഡന്റ്‌ കെ കെ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടുന്ന വിദ്യാർത്ഥികൾക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടതായിട്ടുണ്ടെന്നും,അതിന് പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കമ്മിറ്റി അംഗങ്ങൾ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ,മുഅല്ലിമുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്തവർക്കായി മധുര പലഹാരം വിതരണവും നടന്നു.കഴിഞ്ഞ ദിവസംങ്ങളിൽ മരണപ്പെട്ട നോർത്ത് കുപ്പം ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി യു എ ഇ ചാപ്റ്റർ മുൻ ഭാരവാഹിയും നാട്ടിലെ മരണാനന്തര കർമ്മങ്ങളിലെ സജീവ സഹകാരിയുമായിരുന്ന പുളുക്കൂൽ മുഹമ്മദ്‌കുഞ്ഞി,എം ടി ഹംസ മൗലവി എന്നിവർക്ക് വേണ്ടി ദുആ മജ്‌ലിസും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179778/north-kuppam-jamaat-committee-felicitated-the-winners-of-musabakha)