---
title: "സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം; പ്രചരണ വാഹന ജാഥ നടത്തി"
english_title: "vehicles march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179742/vehicles-march"
published_at: "2024-01-26T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3b5a918010_news-card.jpg"
keywords: []
---

# സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം; പ്രചരണ വാഹന ജാഥ നടത്തി

> **Lead Summary:** **തളിപ്പറമ്പ്:** സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മാനേജ്മെൻ്റ് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ സിദ്ദീഖ് അസ്ഹരിക്ക് പതാക കൈമാറി.

## Article Content

**തളിപ്പറമ്പ്:** സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തളിപ്പറമ്പ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മാനേജ്മെൻ്റ് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ സിദ്ദീഖ് അസ്ഹരിക്ക് പതാക കൈമാറി.

കെ.പി മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദലി അസ്അദി, അബ്ദു മൂന്നാംകുന്ന്, എ.വി അബ്ദുറഹ്മാൻ ബാഖവി, വി.കെ അബ്ദുൽ ഖാദർ മൗലവി, എം.എം ശരീഫ്, ഹുസൈൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി, സലീം അസ്ഹരി, സ്വാലിഹ് ഇർഫാനി, എൻ.കെ മുഹമ്മദ് മൗലവി, മുഹമ്മദ് റാഫി യമാനി, നുഅമാൻ ഹുദവി, എൻ. എ.കെ അബ്ദുല്ല ഹാജി, കെ. സഹദ് ഹാജി, അസ് ലം മുതുകുട, അബ്ദുല്ല ഹാജി കൂത്താട്ട്, സൈഫുദ്ദീൻ പട്ടുവം, ഫിറോസ് ബാഫഖി നേതൃത്വം നൽകി. സയ്യിദ് ഹാശിം തങ്ങളുടെ നേതൃത്വത്തിൽ നടന്ന മന്ന മഖാം സിയാറത്തോടെ ആരംഭിച്ച ജാഥ പട്ടുവം കടവിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179742/vehicles-march)