---
title: "പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ:സർക്കാർ,സർക്കാർ ഇതര സ്ഥാപനങ്ങളിൽ 30നകം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് കളക്ടർ"
english_title: "Plastic Free Kannur: The Collector said that warning boards should be set up in government and non-government institutions within 30 days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17973/plastic-free-kannur-the-collector-said-that-warning-boards-should-be-set-up-in-government-and-non-government-institutions-within-30-days"
published_at: "2021-12-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c97fbdc40fc_67cc4be4-a6ab-451e-87be-5496f9d24581.jpg"
keywords: []
---

# പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ:സർക്കാർ,സർക്കാർ ഇതര സ്ഥാപനങ്ങളിൽ 30നകം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് കളക്ടർ

> **Lead Summary:** **കണ്ണൂർ :** ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ-അർധസർക്കാർ-സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ-ദേശസാത്കൃത ബാങ്കുകളിലും ഡിസംബർ 30-നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.

## Article Content

**കണ്ണൂർ :** ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ-അർധസർക്കാർ-സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ-ദേശസാത്കൃത ബാങ്കുകളിലും ഡിസംബർ 30-നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.

ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി നടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡുമാർ, സെക്രട്ടറിമാർ, ഡി.ഡി.പി. ടി.ജെ. അരുൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി. രാജീവ്, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17973/plastic-free-kannur-the-collector-said-that-warning-boards-should-be-set-up-in-government-and-non-government-institutions-within-30-days)