---
title: "ചാർജ് വർദ്ധന ആവശ്യപ്പെട്ട് ഈ മാസം 30 ന് ഓട്ടോ ടാക്സി പണിമുടക്ക്"
english_title: "Auto taxi strike on 30th of this month demanding increase in charges"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17970/auto-taxi-strike-on-30th-of-this-month-demanding-increase-in-charges"
published_at: "2021-12-27T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c97b8631629_images (12).jpg"
keywords: []
---

# ചാർജ് വർദ്ധന ആവശ്യപ്പെട്ട് ഈ മാസം 30 ന് ഓട്ടോ ടാക്സി പണിമുടക്ക്

> **Lead Summary:** **കൊച്ചി: **ഈ മാസം 30 ന് ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

**കൊച്ചി: **ഈ മാസം 30 ന് ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ഓട്ടോ ടാക്സി തൊഴിലാളികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആ സാഹചര്യത്തിൽ ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.

ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓ ട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത് . അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17970/auto-taxi-strike-on-30th-of-this-month-demanding-increase-in-charges)