---
title: "ഗൂഗിൾ മാപ്പിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ റിവ്യൂ ചെയ്ത ഏണിങ്സ് തരാമെന്ന് പറഞ്ഞ് 5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് വഞ്ചിച്ചയാൾക്കെതിരെ കേസ്"
english_title: "A case has been filed against the man who cheated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179570/a-case-has-been-filed-against-the-man-who-cheated"
published_at: "2024-01-26T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b32ba9ce86f_Untitled-2_web.jpg"
keywords: []
---

# ഗൂഗിൾ മാപ്പിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ റിവ്യൂ ചെയ്ത ഏണിങ്സ് തരാമെന്ന് പറഞ്ഞ് 5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് വഞ്ചിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** ഗൂഗിൾ മാപ്പിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ റിവ്യൂ ചെയ്ത ഏണിങ്സ് തരാമെന്ന് പറഞ്ഞ് 5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് വഞ്ചിച്ചയാൾക്കെതിരെ കേസ്. തളിപ്പറമ്പ് ആസാദ് നഗർ റുശൈദാസിൽ ഷബ്‌നത്തിന്റെ പരാതിയിൽ KL 59 S 2500 എന്ന നമ്പർ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

ഗൂഗിൾ മാപ്പിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ റിവ്യൂ ചെയ്ത ഏണിങ്സ് തരാമെന്ന് പറഞ്ഞ് 5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് വഞ്ചിച്ചയാൾക്കെതിരെ കേസ്. തളിപ്പറമ്പ് ആസാദ് നഗർ റുശൈദാസിൽ ഷബ്‌നത്തിന്റെ പരാതിയിൽ KL 59 S 2500 എന്ന നമ്പർ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഗൂഗിൾ മാപ്പിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ റിവ്യൂ ചെയ്ത് തരാമെന്നും തുക ഡെപ്പോസിറ്റ് ചെയ്താൽ 30% വരെ ലാഭം തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ശബ്നത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസാക്ഷൻ വഴിയും ഇക്കഴിഞ്ഞ ഡിസംബർ മാസം പലതവണകളിലായി 5,92,200 രൂപ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് ലാഭമോ ഡെപ്പോസിറ്റ് ചെയ്ത തുകയോ തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179570/a-case-has-been-filed-against-the-man-who-cheated)