---
title: "ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോഥികൻ മരിച്ചു"
english_title: "hit by a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179406/hit-by-a-bike"
published_at: "2024-01-25T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2233215cf9_Untitled-2-web.jpg"
keywords: []
---

# ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോഥികൻ മരിച്ചു

> **Lead Summary:** **പയ്യന്നൂർ:** ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.രാമന്തളി സ്വദേശിയും പുഞ്ചക്കാട് മഹല്ലിൽ താമസക്കാരനുമായ സി.എ. മുഹമ്മദ് കുഞ്ഞി യാണ് മരണപ്പെട്ടത്.രണ്ടാഴ്ച മുമ്പ് പുഞ്ചക്കാട് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായിപരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**പയ്യന്നൂർ:** ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.രാമന്തളി സ്വദേശിയും പുഞ്ചക്കാട് മഹല്ലിൽ താമസക്കാരനുമായ സി.എ. മുഹമ്മദ് കുഞ്ഞി യാണ് മരണപ്പെട്ടത്.രണ്ടാഴ്ച മുമ്പ് പുഞ്ചക്കാട് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായിപരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പരേതരായ എം.കെ. അസൈനാരുടെയും സി.എ ആയിസ്സുവിന്റേയും മകനാണ്. ഭാര്യ: കൊവ്വപ്പുറത്ത് മേനാവിൽ അസ്മ. മക്കൾ. സലീത്ത്, ഷാനവാസ്, ഹിഷാം, സമീന , സജ്ജാദ്. മരുമക്കൾ : ആബിദ താജുന്നിസ, ഫാത്തിമ, ഉബൈദ് മുംതാസ്, സഹോദരങ്ങൾ: സി.എ. ഫാത്തിമ, സി.എ ഹഫ്സ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179406/hit-by-a-bike)