---
title: "ഇതിഹാസ ബോക്സിങ് താരം മേരി കോം വിരമിച്ചു"
english_title: "mary com"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179314/mary-com"
published_at: "2024-01-25T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1ef0f42b1e_Untitled-2-web.jpg"
keywords: []
---

# ഇതിഹാസ ബോക്സിങ് താരം മേരി കോം വിരമിച്ചു

> **Lead Summary:** **ഇംഫാൽ : **ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ ഇന്ത്യയുടെ ഇതിഹാസ ബോക്സിങ് താരം മേരി കോം വിരമിച്ചു. 41-ാം വയസ്സിലാണ് കരിയർ അവസാനിപ്പിക്കുന്നത്. രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ നിയമപ്രകാരം പുരുഷ-വനിതാ ബോക്സർമാർ എലൈറ്റ് മത്സരങ്ങളില്‍ 40 വയസു വരെ മാത്രമേ മത്സരിക്കാനാകൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍ തീരുമാനം.

## Article Content

**ഇംഫാൽ : **ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ ഇന്ത്യയുടെ ഇതിഹാസ ബോക്സിങ് താരം മേരി കോം വിരമിച്ചു. 41-ാം വയസ്സിലാണ് കരിയർ അവസാനിപ്പിക്കുന്നത്. രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ നിയമപ്രകാരം പുരുഷ-വനിതാ ബോക്സർമാർ എലൈറ്റ് മത്സരങ്ങളില്‍ 40 വയസു വരെ മാത്രമേ മത്സരിക്കാനാകൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍ തീരുമാനം.

റിങ്ങില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും പ്രായം തടസ്സമാണെന്നും മേരി കോം വ്യക്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2016-2022ല്‍ രാജ്യസഭാംഗവുമായിരുന്നു.ആറ് തവണ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏക വനിത , ആദ്യത്തെ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിതാ ബോക്സർ എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ മേരിക്ക് സ്വന്തമാണ്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179314/mary-com)