---
title: "ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് ഉനൈസ് എരുവാട്ടി ഉദ്ഘാടനം ചെയ്തു"
english_title: "Chaparappadav Higher Secondary School NSS Seven Day Camp Unais Eruvatti Inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17931/chaparappadav-higher-secondary-school-nss-seven-day-camp-unais-eruvatti-inaugurated"
published_at: "2021-12-27T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c945abe4485_chv.jpg"
keywords: []
---

# ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് ഉനൈസ് എരുവാട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചപ്പാരപ്പടവ:** ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് സപ്ദ ദിന ക്യാമ്പ് 'അതിജീവന'ത്തിന് തുടക്കം കുറിച്ചു.

## Article Content

**ചപ്പാരപ്പടവ:** ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് സപ്ദ ദിന ക്യാമ്പ് 'അതിജീവന'ത്തിന് തുടക്കം കുറിച്ചു.

തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സി പി മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി സ്വാഗതം പറഞ്ഞു.

സ്‌കൂൾ മാനേജർ ഡോ: എം പി അസൈനാർ, അനിത കൂന്താനം, മനീഷ എൻ എസ്, തോമസ് ടി ജെ, മുഹമ്മദ് അൻവർ കെ പി, ലതീഷ് കെ സി, ഉണ്ണികൃഷ്ണൻ പി വി തുടങ്ങിയവർ സംബന്ധിച്ചു.

ക്യാമ്പിന് മുന്നോടിയായി വിളംബര ജാഥയും സങ്കടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ പ്രഗത്ഭരായ ട്രൈനേഴ്‌സ് ക്ലാസുകൾക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17931/chaparappadav-higher-secondary-school-nss-seven-day-camp-unais-eruvatti-inaugurated)