---
title: "മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് 'അതിജീവനം'ആരംഭിച്ചു"
english_title: "Moothedath Higher Secondary School NSS unit launches seven-day camp 'Survival'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17929/moothedath-higher-secondary-school-nss-unit-launches-seven-day-camp-survival"
published_at: "2021-12-27T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c943ef7b75b_mmm.jpg"
keywords: []
---

# മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് 'അതിജീവനം'ആരംഭിച്ചു

> **Lead Summary:** > **തളിപ്പറമ്പ: മൂ**ത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്കായി സപ്തദിന പകൽ ക്യാമ്പ് " അതിജീവനം" ആരംഭിച്ചു.

## Article Content

> **തളിപ്പറമ്പ: മൂ**ത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്കായി സപ്തദിന പകൽ ക്യാമ്പ് " അതിജീവനം" ആരംഭിച്ചു.

ക്യാമ്പിൽ വെച്ച് വിദ്യാലയത്തിൽ കൃഷിയിടമൊരുക്കൽ, തനതിടം തയ്യാറാക്കൽ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധങ്ങളായ പ്രവർത്തികൾ സംഘടിപ്പിക്കും.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ , ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ട്രെയിനർ പ്രമോദ് പുത്തലത്ത്, അസി. കൃഷി ഓഫീസർ ടി.നാരായണൻ, അഡ്വ. ജി. ഗിരീഷ്, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഹരിനാരായണൻ, അഡ്വ. രഞ്ജന പ്രകാശ്, സത്യമേവ ജയതേ റിസോൾസ് പേർസൺ എൻ. നിതിൻ തുടങ്ങിയവർ വിവിധങ്ങളായ ക്ലാസുകൾ കൈകാര്യം ചെയ്യും

.പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമിട്ട് വളണ്ടിയർമാർ തയ്യാറാക്കിയ ഇക്കോ ബ്രിക്സിൻ്റെ പ്രദർശനോദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ നിർവ്വഹിക്കും.

സപ്തദിന ക്യാമ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ അഡ്വ. ജി. ഗിരീഷ് നിർവ്വഹിച്ചു. ക്യാമ്പിന് മുന്നോടിയായി നടന്ന വിളംബര ജാഥക്ക് പ്രിൻസിപ്പാൾ പി.ഗീത, പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ് , പി.ടി.എ വൈസ് പ്രസിഡണ്ട് എം.ശശീന്ദ്രൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, അധ്യാപകരായ ടി. പ്രവീൺ, കെ.പി.റിജു, എൻ. നിതിൻ, എ.ദേവിക, എ.കെ.ഉഷ, എം.ജിഷ, എം.സ്മിന, ടി.എസ്.സജില, വി .ലീന, കെ.പി.രജിത, പി.ടി.എ മെമ്പർമാരായ മനോജ്, സ്മിത മോഹൻ, എം എം .മഹേശൻ, വളണ്ടിയർ ലീഡർമാരായ പി.വി.അമൽരാജ്, സാഗര സജീവ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17929/moothedath-higher-secondary-school-nss-unit-launches-seven-day-camp-survival)