---
title: "റിപ്പബ്ലിക് ദിനത്തിൽ പുസ്തക ചർച്ച; എസ് പി രമേശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും"
english_title: "s p rameshan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179149/s-p-rameshan-master"
published_at: "2024-01-24T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0de7756dd3_news-card.jpg"
keywords: []
---

# റിപ്പബ്ലിക് ദിനത്തിൽ പുസ്തക ചർച്ച; എസ് പി രമേശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** കരിമ്പം കൾച്ചറൽ സെന്ററും പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ മേഖല കമ്മിറ്റി പിജി വായനാകൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്ററ് ഭരണവും വിമോചന സമരവും - ഒരു ചരിത്രാന്വേഷണം എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിക്കുന്നു.

## Article Content

കരിമ്പം കൾച്ചറൽ സെന്ററും പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ മേഖല കമ്മിറ്റി പിജി വായനാകൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്ററ് ഭരണവും വിമോചന സമരവും - ഒരു ചരിത്രാന്വേഷണം എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിക്കുന്നു.

2024 ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 5 മണിക്ക് കരിമ്പം കൾച്ചറൽ സെന്റർ ഹാളിൽ നടക്കുന്ന പരിപാടി കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയിൽ പുകസ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എസ് പി രമേശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോക്ടർ വിനോദ് കുമാർ കെ വി പ്രഭാഷണം നടത്തും. പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ഡോക്ടർ പി എം സലീം മറുപടി പ്രസംഗം നടത്തുന്ന പരിപാടിക്ക് പുകസ പിജി വായനാ കൂട്ടം കൺവീനർ കെ രജിത്കുമാർ സ്വാഗതവും കൾച്ചറൽ സെന്റർ സിക്രട്ടറി സി രാഹുൽ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179149/s-p-rameshan-master)