---
title: "ക്രിസ്മസ് -ന്യു ഇയർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്"
english_title: "Today is the Christmas-New Year bumper draw"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179065/today-is-the-christmas-new-year-bumper-draw"
published_at: "2024-01-24T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0a309ad146_Untitled-2-web.jpg"
keywords: []
---

# ക്രിസ്മസ് -ന്യു ഇയർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്

> **Lead Summary:** ക്രിസ്മസ് -ന്യു ഇയർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. മുന്‍ വര്‍ഷത്തെക്കാള്‍ റെക്കോർഡ് ടിക്കറ്റുകളാണ് കണക്കനുസരിച്ച്‌ വിറ്റുപോയത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്.

## Article Content

ക്രിസ്മസ് -ന്യു ഇയർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. മുന്‍ വര്‍ഷത്തെക്കാള്‍ റെക്കോർഡ് ടിക്കറ്റുകളാണ് കണക്കനുസരിച്ച്‌ വിറ്റുപോയത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്.

രണ്ടാം സമ്മാനവും 20 കോടി തന്നെ. 20 പേര്‍ക്ക് ഒരു കോടി വീതവും സമ്മാനമുണ്ട്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം, 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം, അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും ഉണ്ട്. 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിനര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്ബരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും നല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179065/today-is-the-christmas-new-year-bumper-draw)