---
title: "വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി"
english_title: "Bear in residential area of ​​Wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178969/bear-in-residential-area-of-wayanad"
published_at: "2024-01-23T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afd3c15a901_Untitled-2-web.jpg"
keywords: []
---

# വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി

> **Lead Summary:** **വയനാട്: **വയനാട്ടില്‍ ജനവാസ മേഖലയായ വെള്ളമുണ്ടയിലെ നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഇരുന്ന കരടിയെ കുറ്റിക്കാട്ടില്‍ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ചാടിച്ചു. വെറ്ററിനറി സംഘം നെല്‍പ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നില്‍ക്കുന്നുണ്ട്.

## Article Content

**വയനാട്: **വയനാട്ടില്‍ ജനവാസ മേഖലയായ വെള്ളമുണ്ടയിലെ നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഇരുന്ന കരടിയെ കുറ്റിക്കാട്ടില്‍ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ചാടിച്ചു. വെറ്ററിനറി സംഘം നെല്‍പ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നില്‍ക്കുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യള്ളി മേഖലയില്‍ കരടി ഇറങ്ങിയത്. ഒരു വീടിന്റെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പിന്നാലെ വള്ളിയൂര്‍ക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെല്‍പ്പാടത്തിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178969/bear-in-residential-area-of-wayanad)