---
title: "കക്ക വാരാൻ പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി"
english_title: "A young man who went down to the river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178880/a-young-man-who-went-down-to-the-river"
published_at: "2024-01-23T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af8c422580f_Untitled-2-web.jpg"
keywords: []
---

# കക്ക വാരാൻ പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

> **Lead Summary:** **പഴയങ്ങാടി: **കക്ക വാരാൻ പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തെ കല്ലക്കുടിയൻ വിനോദിനെ യാണ് കാണാതായത് ഇന്നലെ വൈകുന്നേരം രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഏഴോം ബോട്ട് കടവിന് സമീപം കൈ പുഴയിൽ കക്ക വാരാൻ ഇറങ്ങുകയായിരുന്നു.

## Article Content

**പഴയങ്ങാടി: **കക്ക വാരാൻ പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തെ കല്ലക്കുടിയൻ വിനോദിനെ യാണ് കാണാതായത് ഇന്നലെ വൈകുന്നേരം രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഏഴോം ബോട്ട് കടവിന് സമീപം കൈ പുഴയിൽ കക്ക വാരാൻ ഇറങ്ങുകയായിരുന്നു.

പെട്ടെന്നുണ്ടായ അടിയെഴുക്കിൽ വിനോദ് ഒഴുക്കിൽപ്പെട്ട് മുങ്ങുകയായിരുന്നു. സുഹൃത്തുക്കളായരണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇവരാണ്നാട്ടുകാരെയും പോലീസിലും വിവരം അറിയിച്ചത്. തളിപ്പറമ്പിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘവും,മത്സ്യത്തൊഴിലാളികളും നാട്ടൂകാരും തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇന്ന് രാവിലെ 9 മണിയോടെ തളിപ്പറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സ്കൂബ സംഘവും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ്സ്കൂബ സംഘവും വീണ്ടുംതിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178880/a-young-man-who-went-down-to-the-river)