---
title: " നസ്വിഹ കോൺഫറൻസ്‌ ചരിത്ര വിജയമാക്കാൻ പ്രവർത്തകർ കർമ്മ രംഗത്ത്"
english_title: "nasweeha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178759/nasweeha"
published_at: "2024-01-22T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9d557b2e9_Untitled-2-web.jpg"
keywords: []
---

#  നസ്വിഹ കോൺഫറൻസ്‌ ചരിത്ര വിജയമാക്കാൻ പ്രവർത്തകർ കർമ്മ രംഗത്ത്

> **Lead Summary:** **രയരോം:** ഈ മാസം 29 ന് രയ രോം കൻ സുൽ ഉലമ നഗറിൽ നടക്കുന്ന നസ്വീഹ കോൺ ഫറൻസ് വൻ വിജയമാക്കാൻ പ്രവർത്തകർ കർമ്മരംഗത്ത് പ്രവാസികൾ എത്തി കൊണ്ടിരിക്കുന്നു. 29 ന് വൈകുന്നേരം 4-30 ന് രയരോം മഖാം സിയാറത്ത് നടക്കും 5 മണിക്ക് സ്വാഗത സംഘം ചെയർ മാൻ ടി കെ അബ്ദുള്ള പതാക ഉയർത്തും.

## Article Content

**രയരോം:** ഈ മാസം 29 ന് രയ രോം കൻ സുൽ ഉലമ നഗറിൽ നടക്കുന്ന നസ്വീഹ കോൺ ഫറൻസ് വൻ വിജയമാക്കാൻ പ്രവർത്തകർ കർമ്മരംഗത്ത് പ്രവാസികൾ എത്തി കൊണ്ടിരിക്കുന്നു. 29 ന് വൈകുന്നേരം 4-30 ന് രയരോം മഖാം സിയാറത്ത് നടക്കും 5 മണിക്ക് സ്വാഗത സംഘം ചെയർ മാൻ ടി കെ അബ്ദുള്ള പതാക ഉയർത്തും.

തുടർന്ന് നടക്കുന്ന സാന്ത്വന നവീകര ഉദ്ഘാടനം ഇരിക്കൂർ എം എൽ എ. സജി വ് ജോസഫ് നിർവ്വഹിക്കും കേരളാ മുസ്ലിം ജമാ അത്ത് ജില്ലാ പ്രസി ഡണ്ട് പി കെ അലി കുഞ്ഞി ദാരിമി എരു വാട്ടി ആദ്ധ്യക്ഷത വഹിക്കും കർമ വീഥിയിൽ 7 പതിറ്റാണ്ട് പിന്നിട്ട പട്ടുവം കെ പി അബൂബക്കർ മുസ്‌ലിരെ ആദരിക്കും.  എസ് വൈ എസ് കേരളാ സെക്രട്ടറി അബ്ദു റഷിദ് മാസ്റ്റർ നരിക്കോട് ആമുഖ പ്രഭാഷണം നടത്തും.

   എസ് വൈ എസ് സംസ്ഥാന. സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹഖിം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.  ചടങ്ങിൽ വിവിധ മത രാഷ്ട്രിയ നേതാക്കൾ. സംഘടനാ നേതാക്കൾ സംബന്ധിക്കും 8 30 ന് പ്രമുഖ ടീമുകളുടെ ഗ്രാൻ്റ് ഇശൽ നെറ്റ് ബുർദ്ധ എന്നീവ നടക്കും.     എസ് എസ് എഫ് കേരളാ സാഹിത്യ ഉത്സവ് കലാ പ്രതിഭ മെഹഫൂഫ് റിഹാൻ്റെ ഇശൽ നൈറ്റ് നടക്കും.  പരിപാടിയുടെ മുന്നോടിയായി മോട്ടിവേഷൻ ക്ലാസ്സ്,     രോഗ സന്ദർഷണം, ഗ്രഹ സന്ദർശനം,  എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178759/nasweeha)