---
title: "ഓവ് ചാലിന്റെ സ്ലാബ് തകർന്നത് കാൽ നടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു"
english_title: "slab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178757/slab"
published_at: "2024-01-22T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9c855a961_Untitled-2-web.jpg"
keywords: []
---

# ഓവ് ചാലിന്റെ സ്ലാബ് തകർന്നത് കാൽ നടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു

> **Lead Summary:** **കണ്ണപുരം : ** കെ എസ്സ് ടി പി റോഡ് അരികിൽ കണ്ണപുരത്ത്പഞ്ചായത്ത്‌ ഓഫീസിനു ഇരുന്നൂറു മീറ്റർ അകലെയായി ഓവ്ചാലിന്റെ സ്ലാബ്‌ തകർന്നിട്ട് മാസങ്ങളായി എങ്കിലും ഇത് പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കണ്ണപുരത്ത് തിരക്കേറിയ സ്ഥലത്താണ് സ്ലാബ് തകർന്ന് കിടക്കുന്നത്.

## Article Content

**കണ്ണപുരം : ** കെ എസ്സ് ടി പി റോഡ് അരികിൽ കണ്ണപുരത്ത്പഞ്ചായത്ത്‌ ഓഫീസിനു ഇരുന്നൂറു മീറ്റർ അകലെയായി ഓവ്ചാലിന്റെ സ്ലാബ്‌ തകർന്നിട്ട് മാസങ്ങളായി എങ്കിലും ഇത് പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കണ്ണപുരത്ത് തിരക്കേറിയ സ്ഥലത്താണ് സ്ലാബ് തകർന്ന് കിടക്കുന്നത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസ് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാം കാൽനടയായി എത്തുന്നവർക്ക് ഇത് അപകട ഭീഷണിയാണ് എന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് പ്രശ്നം പരിചരിക്കാൻ അധികൃതർ തയ്യാറാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കെഎസ്സ് ടി പി നിർമ്മിച്ച റോഡ് പിഡബ്ലു ഡിക്ക് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178757/slab)