---
title: "രണ്ട് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ"
english_title: " arrested with more than two kilos of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178702/arrested-with-more-than-two-kilos-of-ganja"
published_at: "2024-01-22T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae573d67242_news-card.jpg"
keywords: []
---

# രണ്ട് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

> **Lead Summary:** എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ കണ്ണൂർ റയിൽവേ സ്റ്റേഷനിലെ പരിസരത്ത് വെച്ച് 2.200 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി റോബി ബുൽക്കാൻ എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ കണ്ണൂർ റയിൽവേ സ്റ്റേഷനിലെ പരിസരത്ത് വെച്ച് 2.200 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി റോബി ബുൽക്കാൻ എന്നയാളെ അറസ്റ്റ് ചെയ്തു.

കണ്ണൂർ ഭാഗത്തു ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാവ് . പ്രതികളെ കണ്ണൂർ JFCM l കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും. കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൽ നാസർ ആർ പി, അനിൽകുമാർ പി കെ, ഷിബു കെ സി പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)ഖാലിദ് ടി , സുജിത്ത് ഇ, ഹരിദാസൻ കെ വി സിവിൽ എക്സൈസ് ഓഫീസർ ഷാൻ ടി കെ എക്സൈസ് ഡ്രൈവർ സോൽദേവ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178702/arrested-with-more-than-two-kilos-of-ganja)