---
title: "രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍; എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും"
english_title: "ranjith-likely-to-become-chairman-of-kerala-chalachithra-academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17847/ranjith-likely-to-become-chairman-of-kerala-chalachithra-academy"
published_at: "2021-12-26T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8355e01088_ranjith.jpg"
keywords: []
---

# രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍; എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും

> **Lead Summary:** തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാകും.

## Article Content

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ​ഗായകൻ എം.ജി ശ്രീകുമാർ സം​ഗീത നാടക അക്കാദമി ചെയർമാനുമാകും.

സിപിഎം സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരി​ഗണിക്കാൻ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17847/ranjith-likely-to-become-chairman-of-kerala-chalachithra-academy)