---
title: "കണ്ണൂരിൽ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം: നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ"
english_title: "four-officials-suspended-for-train-bogies-derailed-in-kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178423/four-officials-suspended-for-train-bogies-derailed-in-kannur"
published_at: "2024-01-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acc6117bc39_school.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം: നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

> **Lead Summary:** കണ്ണൂർ: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, കെ. സുനിത, കെ.എം. ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

## Article Content

കണ്ണൂർ: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, കെ. സുനിത, കെ.എം. ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇന്നലെയാണ് കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്‍റെ രണ്ട് ബോഗികൾ പാളം തെറ്റിയത്. ഒരു ഭാഗത്തെ ചക്രങ്ങൾ പൂർണമായി പാളത്തിന് പുറത്തേക്ക് പോയിരുന്നു.

സംഭവത്തിൽ ഏരിയ ഓഫീസർ ജോസഫ് മാത്യുവിന്‍റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. സിഗ്നൽ പിഴവാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്നാണ് നാലു പേരെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദ അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178423/four-officials-suspended-for-train-bogies-derailed-in-kannur)