---
title: "'മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷന്‍' സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു"
english_title: "MINNAL MURALI KERALA POLICE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17830/minnal-murali-kerala-police"
published_at: "2021-12-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c81db258ded_MINNAL MURALI KERALA POLICE.jpg"
keywords: []
---

# 'മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷന്‍' സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

> **Lead Summary:** ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കിയ മിന്നല്‍ മുരളി റിലീസായപ്പോള്‍ ഒപ്പം തരംഗമായി കേരള പൊലീസിന്റെ മിന്നല്‍ മുരളി.

## Article Content

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കിയ മിന്നല്‍ മുരളി റിലീസായപ്പോള്‍ ഒപ്പം തരംഗമായി കേരള പൊലീസിന്റെ മിന്നല്‍ മുരളി.

'മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷനാ'ണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

[***മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ***](https://www.facebook.com/watch/?v=886122708712901)

മോഷണം തടയുകയും, പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടിക്കുകയും ഗുണ്ടകളെ ഒതുക്കുകയയും ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിവില്‍ പൊലീസ് ഓഫീസാണ് കേരള പൊലീസിന്റെ വേര്‍ഷനിലെ നായകന്‍.

അരുണ്‍ ബി.ടിയാണ് വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

മനോജ് എബ്രഹാം ഐ.പി.എസ്സാണ് വീഡിയോയയുടെ ക്രിയേറ്റീവ് ഹെഡ്. നിധീഷ് സി. ആണ് എഡിറ്റിംഗും വി.എഫ്.എക്‌സും നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് പി.എസ്സിന്റെതാണ് പ്രൊജക്‌ട് ഡിസൈന്‍.

https://www.facebook.com/watch/?v=886122708712901

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17830/minnal-murali-kerala-police)