---
title: "വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; വരച്ചുവെക്കലിന് ആവശ്യമായ കുമ്പളം വിളവെടുത്തു."
english_title: "kaliyattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178190/kaliyattam"
published_at: "2024-01-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6e8c070fe_school-Recovered.jpg"
keywords: []
---

# വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; വരച്ചുവെക്കലിന് ആവശ്യമായ കുമ്പളം വിളവെടുത്തു.

> **Lead Summary:** വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജനുവരി 27, 28, 29, 30 വരച്ചുവെക്കലിന് ആവശ്യമായ കുമ്പളം വിളവെടുത്തു.

## Article Content

വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജനുവരി 27, 28, 29, 30 വരച്ചുവെക്കലിന് ആവശ്യമായ കുമ്പളം വിളവെടുത്തു.

പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ച് ക്ഷേത്രം പ്രസിഡൻ്റ് ടി വി സുഭഗൻ മാസ്റ്ററുടെ പറമ്പിൽ കൃഷി ചെയ്ത കുമ്പളം കളിയാട്ടത്തിൻെറ പ്രഥമ ആചാരമായ വരച്ചുവെക്കലിന് മുന്നോടിയായി വിളവെടുത്തു.

വിളവെടുത്ത കുമ്പളം മാടായി ബാങ്ക് പ്രസിഡൻ്റ് കെ. പത്മനാഭനിൽ നിന്നും ക്ഷേത്രം ജനറൽ സെക്രട്ടറി ടി. വി. കുഞ്ഞിരാമൻ ഏറ്റുവാങ്ങി. വാർഡ് മെമ്പർ പി. ജനാർദ്ദനൻ, കളിയാട്ടം സംഘാടക സമിതി വൈസ് ചെയർമാൻ വി. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178190/kaliyattam)