---
title: "കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എലിപ്പനിയെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. "
english_title: "kannur_gov_medical_college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178053/kannur_gov_medical_college"
published_at: "2024-01-19T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa86b315309_school.jpg"
keywords: []
---

# കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എലിപ്പനിയെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. 

> **Lead Summary:** റീജനൽ പീഡ്സെല്ലിന്റെയും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എലിപ്പനിയെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ഗവ.ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോക്ടർ ലത ക്ലിനിക്കൽ മാനേജ്മെൻറ് ഓഫ് ലെപ്ടോസ്പൈറോസിസ് എന്ന വിഷയത്തിൽ ക്ലാസെടുത്തു.

## Article Content

റീജനൽ പീഡ്സെല്ലിന്റെയും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ എലിപ്പനിയെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ഗവ.ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോക്ടർ ലത ക്ലിനിക്കൽ മാനേജ്മെൻറ് ഓഫ് ലെപ്ടോസ്പൈറോസിസ് എന്ന വിഷയത്തിൽ ക്ലാസെടുത്തു.

ഡോ: റഫീദ (കമ്മ്യൂണിറ്റി മെഡിസിൻ ) ട്രെന്റ്സ് ഓഫ് ലെറ്റോസ്പൈറോസിസ് എന്ന വിഷയം അവതരിപ്പിച്ചു. പനി ശരീരവേദന എന്നിവ സ്വയം ചികിൽസിക്കാതെ വളരെ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ് . ചികിൽസ തേടാൻ വൈകുന്നത് രോഗം ഗുരുതരമാവാൻ കാരണമാകുന്നുണ്ട് എന്ന് വിലയിരുത്തി.

കമ്മ്യൂണിറ്റി മെഡിസിൻവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനിത എസ് സ്വാഗതവും, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ : ലൈലാബി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178053/kannur_gov_medical_college)