---
title: "തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ എച്ച് എസ് എസ്സിൽ കലാകായിക ശാസ്ത്രോത്സവങ്ങളിൽ വിജയികളായ പ്രതിഭകളെ അനുമോദിച്ചു"
english_title: "Thaliparam Tagore Vidyaniketan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177944/thaliparam-tagore-vidyaniketan"
published_at: "2024-01-19T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa20822d870_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ എച്ച് എസ് എസ്സിൽ കലാകായിക ശാസ്ത്രോത്സവങ്ങളിൽ വിജയികളായ പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ-സംസ്ഥാന - ജില്ലാ തലത്തിൽ കലാ-കായിക - ശാസ്ത്രോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.പി.സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ-സംസ്ഥാന - ജില്ലാ തലത്തിൽ കലാ-കായിക - ശാസ്ത്രോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.പി.സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു.

തളിപ്പറമ്പ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില.അധ്യക്ഷത വഹിച്ചു. പി.ടി എ. പ്രസിഡണ്ട് എൻ.വി.രാമചന്ദ്രൻ, എസ്.എം.സി.ചെയർമാൻ പി രാജേഷ് , മദർ പി.ടി.എ പ്രസിഡണ്ട് പ്രജീഷ .സി, വി.എച്ച്.എസ്.ഇ. പ്രിൻസിപൽ കെ.ഗീത, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.ആനന്ദൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപൽ സജി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗദാമിനി.കെ.പി. നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177944/thaliparam-tagore-vidyaniketan)