---
title: "പാലിയേറ്റീവ് ദിന   സന്ദേശ റാലിയും കുടുംബ  സംഗമവും  നടത്തി"
english_title: "taliparamba_municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177927/taliparamba_municipality"
published_at: "2024-01-19T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa16b6c1fc5_school.jpg"
keywords: []
---

# പാലിയേറ്റീവ് ദിന   സന്ദേശ റാലിയും കുടുംബ  സംഗമവും  നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്തബിമുഖ്യത്തിൽ IMA യുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് ദിന സന്ദേശ റാലിയും കുടുംബ സംഗമവും നടത്തി.

## Article Content

തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്തബിമുഖ്യത്തിൽ IMA യുടെ സഹകരണത്തോടെ പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് ദിന സന്ദേശ റാലിയും കുടുംബ സംഗമവും നടത്തി.

റാലിയിൽ നഗരസഭാ ചെയര്പേഴ്സൺ മുർഷിദ കോങ്ങായിയും കൗൺസിർമാരും നേതൃത്വം നൽകി. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിലേയും സീതി സാഹിബ് ഹയർ സെക്കന്റയി സ്കൂളിലെ ജെ ആർ സി വിദ്യാർത്ഥികളും ആശ വർക്കാർ മാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

സംഗമത്തിൽ നഗരസഭാ വൈസ് ചെയർമാൻ കല്ലിൻങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ നബീസ ബീവി, റജിലാ പി, കദീജ കെ പി,. സി.വി ഗിരീശൻ, കൊടിയിൽ സലീം, വത്സരാജൻ, ഡോക്ടർ ജുനൈദ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

ഡോക്ടർ അരുൺ പാലിയേറ്റീവ് ദിന സന്ദേശം നൽകി. മസ്കുലർ ഡിസ്ട്രോഫി മൂലം കൈകാൽ ചലിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മിസ് അഞ്ജലി രോഗികളും ബന്ധുക്കളുമായി സംവാദിച്ചു. നഗരസഭാ സൂപ്രണ്ട് സുരേഷ് കസ്തൂരി സ്വാഗതവും ജെ എച്ച് ഐ സജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177927/taliparamba_municipality)