---
title: ""ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം": മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷ മാർച്ച് വൻ വിജയമാക്കും"
english_title: "Desharaksha march "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177724/desharaksha-march"
published_at: "2024-01-18T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8edb7b6df3_IMG-20240118-WA0005.jpg"
keywords: []
---

# "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം": മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷ മാർച്ച് വൻ വിജയമാക്കും

> **Lead Summary:**  ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ മാർച്ച് വൻ വിജയമാക്കാൻ ഹബീബ് നഗർ വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഷാഫി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ വി അബൂബക്കർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

 ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ മാർച്ച് വൻ വിജയമാക്കാൻ ഹബീബ് നഗർ വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഷാഫി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ വി അബൂബക്കർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.

 മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സിദ്ദീഖ് ഗാന്ധി പ്രമേയ പ്രഭാഷണം നടത്തി.

 മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ പി നൗഷാദ്,മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ ഭാരവാഹികളായ ഫാസിൽ എംവി, ജാബിർ തങ്ങൾ , മുസ്ലിം ലീഗ് ഹബീബി നഗർ വാർഡ് കമ്മിറ്റി ഭാരവാഹികളായ കെ പി ഫിറോസ്,അബ്ബാസ് കപ്പാലം, ഹംസക്കുട്ടി പി കെ തുടങ്ങിയവർ സംസാരിച്ചു.

 വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീം ലൈം സ്വാഗതവും, ജാബിർ കെ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177724/desharaksha-march)