---
title: "പ്രയാൺ മുഖദ്ദസിന് തുടക്കമായി"
english_title: "skssf_pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177686/skssf_pariyaram"
published_at: "2024-01-18T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d7017a086_school.jpg"
keywords: []
---

# പ്രയാൺ മുഖദ്ദസിന് തുടക്കമായി

> **Lead Summary:** പരിയാരം: ക്ലസ്റ്റർ SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുകൃത യവ്വനം, സുകൃത പാതയിൽ എന്ന പ്രമേയത്തിൽ SKSSF മുപ്പത്തിയഞ്ചാം വാർഷിക മഹാ സമ്മേളന പ്രചാരണാർത്ഥം പ്രയാൺ മുഖദ്ധസ് എന്ന പേരിൽ ക്ലസ്റ്റർ പ്രസിഡന്റ് ആശിഖ് കുറ്റ്യേരി സെക്രട്ടറി മുആദ് തോട്ടീക്കൽ എന്നിവർ നായകരും ട്രഷറർ മാജിദ് എറന്തല,വർക്കിങ് സെക്രട്ടറി ശമ്മാസ് നോർത്ത് കുപ്പം എന്നിവർ ഉപ നായകരുമായ ശാഖ പര്യടന പരിപാടിക്ക് പൊയിൽ ശാഖയിൽ വെച്ചു തുടക്കമായി.

## Article Content

പരിയാരം: ക്ലസ്റ്റർ SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുകൃത യവ്വനം, സുകൃത പാതയിൽ എന്ന പ്രമേയത്തിൽ SKSSF മുപ്പത്തിയഞ്ചാം വാർഷിക മഹാ സമ്മേളന പ്രചാരണാർത്ഥം പ്രയാൺ മുഖദ്ധസ് എന്ന പേരിൽ ക്ലസ്റ്റർ പ്രസിഡന്റ് ആശിഖ് കുറ്റ്യേരി സെക്രട്ടറി മുആദ് തോട്ടീക്കൽ എന്നിവർ നായകരും ട്രഷറർ മാജിദ് എറന്തല,വർക്കിങ് സെക്രട്ടറി ശമ്മാസ് നോർത്ത് കുപ്പം എന്നിവർ ഉപ നായകരുമായ ശാഖ പര്യടന പരിപാടിക്ക് പൊയിൽ ശാഖയിൽ വെച്ചു തുടക്കമായി.

മഹല്ല് ഖത്തീബ് ഹബീബുള്ള ദാരിമി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ഹാരിസ് ഫൈസി ജാഥ സന്ദേശം കൈമാറിയ പരിപാടിയിൽ പരിയാരം റെയ്ഞ്ച് പ്രസിഡന്റ് ഫിർദൗസ് ഫൈസി മുഖ്യാതിഥിയായി.. മേഖല-ക്ലസ്റ്റർ നേതാക്കൾ സംബന്ധിച്ചു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177686/skssf_pariyaram)