---
title: "തെങ്ങിൽ നിന്ന് വീണ് കുപ്പം സ്വദേശിയായ ചെത്ത് തൊഴിലാളി മരണപ്പെട്ടു"
english_title: "K satheeshan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177552/k-satheeshan"
published_at: "2024-01-17T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a808d95029d_IMG-20240117-WA0272.jpg"
keywords: []
---

# തെങ്ങിൽ നിന്ന് വീണ് കുപ്പം സ്വദേശിയായ ചെത്ത് തൊഴിലാളി മരണപ്പെട്ടു

> **Lead Summary:** **പരിയാരം: **തേങ്ങ പറക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവിൽ സ്വദേശിയും ഇപ്പോൾ പരിയാരം ഏമ്പേറ്റ് കാപ്പുങ്കൽ റോഡിൽ താമസിക്കുന്ന കെ.സതീശൻ ആണ് മരണപ്പെട്ടത്.

## Article Content

**പരിയാരം: **തേങ്ങ പറക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവിൽ സ്വദേശിയും ഇപ്പോൾ പരിയാരം ഏമ്പേറ്റ് കാപ്പുങ്കൽ റോഡിൽ താമസിക്കുന്ന കെ.സതീശൻ ആണ് മരണപ്പെട്ടത്.

ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ ഇയാൾ കള്ള് ചെത്തിന് ശേഷം തേങ്ങ പറിക്കുന്ന ജോലി ചെയ്ത് വരുന്നുണ്ട്. മാട്ടൂലിൽ ഒരു വീട്ടിലെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നതിനിടെ താഴെ വീഴുകയും കീണറിന്റെ ആൾമറയിൽ തല ഇടിക്കുകയുമായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പരേതരായ പി.സി. കണ്ണന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സജിത (മുക്കുന്ന്)

മക്കൾ : ആദർശ (ആയൂർ വേദ ഡോക്ടർ പാലക്കാട് ) അഭിനന്ദ് .

സഹോദരങ്ങൾ: സത്യൻ, ഗീത, പ്രമീള, സുനന്ദ, രഞ്ചിത്ത് . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക്മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177552/k-satheeshan)