---
title: "പ്രവാസിയുടെ വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച 20 കിലോ ചന്ദനമുട്ടിയുമായി മൂന്നുപേർ പിടിയിൽ"
english_title: "Three persons arrested with 20 kg of sandalwood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177480/three-persons-arrested-with-20-kg-of-sandalwood"
published_at: "2024-01-17T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7c00bca6e3_news-card.jpg"
keywords: []
---

# പ്രവാസിയുടെ വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച 20 കിലോ ചന്ദനമുട്ടിയുമായി മൂന്നുപേർ പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: ** പ്രവാസിയുടെ പൂട്ടിയിട്ട വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച 20 കിലോ ചന്ദനമുട്ടിയുമായി മൂന്നു പേരെ പോലീസ് പിടികൂടി. കണ്ണൂർ കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപത്തെ ആയിഷ വില്ലയിലെ എ റാഫി , പട്ടാന്നൂർ നായാട്ടുപ്പാറ നെടു കുളത്തെ തലക്കാട്ട് വീട്ടിൽ ബിജു, പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ് എന്നിവരെയാണ് ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.

## Article Content

**പഴയങ്ങാടി: ** പ്രവാസിയുടെ പൂട്ടിയിട്ട വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച 20 കിലോ ചന്ദനമുട്ടിയുമായി മൂന്നു പേരെ പോലീസ് പിടികൂടി. കണ്ണൂർ കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപത്തെ ആയിഷ വില്ലയിലെ എ റാഫി , പട്ടാന്നൂർ നായാട്ടുപ്പാറ നെടു കുളത്തെ തലക്കാട്ട് വീട്ടിൽ ബിജു, പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ് എന്നിവരെയാണ് ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.

കൂട്ടുപ്രതിയായ ഒരാൾ രക്ഷപ്പെട്ടു. മട്ടന്നൂർ നെല്ലൂന്നിയിൽ വെച്ചാണ് മോഷ്ടാക്കളെ പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ 9 ന് ആണ് ഏഴോം കണ്ണോത്തെ പ്രവാസി മോഹനൻ്റെ പൂട്ടിയിട്ട വീട്ടുപറമ്പിൽ നിന്നും 1,50,000 രൂപ വിലവരുന്ന ചന്ദനമരം സംഘം മുറിച്ചുകടത്തിയത്.ബന്ധുവായ ആർട്ടിസ്റ്റ് പ്രദീപ് കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് അന്വേഷണത്തിലാണ് മോഷ്ടാക്കൾ ഇന്നലെ രാത്രിയിൽ മട്ടന്നൂരിൽ വെച്ച് പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്ക് മുമ്പ് രാമന്തളി ശങ്കരനാരായണ ക്ഷേത്രപറമ്പിൽ നിന്നും ചന്ദനമരം മോഷണം പോയിരുന്നു. ഇതിന് പിന്നിലും ഇവരാണെന്ന് പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177480/three-persons-arrested-with-20-kg-of-sandalwood)