---
title: ""തൈലക്കണ്ടി പാത്തൂസ്" കുടുംബ സംഗമം നടന്നു"
english_title: ""Thailakandi Pathoos" family gathering was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177415/thailakandi-pathoos-family-gathering-was-held"
published_at: "2024-01-17T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a78ffc2cfe1_Untitled-2-web.jpg"
keywords: []
---

# "തൈലക്കണ്ടി പാത്തൂസ്" കുടുംബ സംഗമം നടന്നു

> **Lead Summary:** > **മുല്ലക്കൊടി : **"തൈലക്കണ്ടി പാത്തൂസ് കുടുംബ സംഗമം പാത്തുവിന്റെ മൂത്തമകൾ സുഹറയുടെ സാന്നിധ്യത്തിൽ മുല്ലക്കൊടി ദാറുൽ ഫലാഹിൽ വച്ച് നടന്നു. തൻവീർ ടി കെ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള നിലയം പ്രിൻസിപ്പാൾ കെ സി രാജൻ മാസ്റ്റർ, മാപ്പിളപ്പാട്ട് ഗായകർ മാഗ്നറ്റ് ബോയ്സ് എന്നിവരെ ആദരിച്ചു.

## Article Content

> **മുല്ലക്കൊടി : **"തൈലക്കണ്ടി പാത്തൂസ് കുടുംബ സംഗമം പാത്തുവിന്റെ മൂത്തമകൾ സുഹറയുടെ സാന്നിധ്യത്തിൽ മുല്ലക്കൊടി ദാറുൽ ഫലാഹിൽ വച്ച് നടന്നു. തൻവീർ ടി കെ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള നിലയം പ്രിൻസിപ്പാൾ കെ സി രാജൻ മാസ്റ്റർ, മാപ്പിളപ്പാട്ട് ഗായകർ മാഗ്നറ്റ് ബോയ്സ് എന്നിവരെ ആദരിച്ചു.

സൈനുദ്ധീൻ ടി കെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. മൻസൂർ ടി കെ, അഷ്റഫ്, ഷമീം, അയ്യൂബ്, റുസ്തം, ഷബീർ, സൈബുന്നിസ ടി കെ, ഹസീന ടി കെ, മുനീർ ടി കെ, അൻസാരി ടി കെ, ഷറഫുദ്ദീൻ ടി കെ എന്നിവർ സംസാരിച്ചു. ഇഷാം ടി കെ കലാപരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെ വിവിധ കലാകായിക മത്സരങ്ങളും സമ്മാനവിതരണവും നടന്നു.

> "കുടുംബത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധരചന മത്സരം നടന്നു. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി. വിദേശത്തുനിന്നും ജാഫർ ടി കെ, നബീൽ ടി കെ, എന്നിവർ ആശംസകൾ അർപ്പിച്ചുഅസ്‌ലം ടി കെ സ്വാഗത ഭാഷണം നിർവഹിച്ചു. ഖൗല ബീബി ഖുർആൻ പാരായണവും ഫലാഹ് ഫെസ്മി നന്ദി ഭാഷണവും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177415/thailakandi-pathoos-family-gathering-was-held)