---
title: "മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നൽകി മുസ്ലിം സഹോദരങ്ങൾ"
english_title: "Muslim brothers gave sugar to the temple festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177316/muslim-brothers-gave-sugar-to-the-temple-festival"
published_at: "2024-01-17T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a74b88df416_news-card.jpg"
keywords: []
---

# മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നൽകി മുസ്ലിം സഹോദരങ്ങൾ

> **Lead Summary:** മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നൽകി മുസ്ലിം സഹോദരങ്ങൾ. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്റഫ് എടാട്ടുമാണ് പഞ്ചസാര സമർപ്പിച്ചത്.

## Article Content

മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നൽകി മുസ്ലിം സഹോദരങ്ങൾ. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്റഫ് എടാട്ടുമാണ് പഞ്ചസാര സമർപ്പിച്ചത്.

ഇത് പതിനേഴാം വർഷവും ഈ കർമ്മം തുടരുന്നത്. ക്ഷേത്രം തന്ത്രി പറവൂർ തങ്കപ്പൻ തന്ത്രിയും ക്ഷേത്രം ഭാരവാഹികളും പഞ്ചസാരഏറ്റുവാങ്ങി.പ്രശസ്ത സ്പോർട്സ് ലേഖകനാണ് ഷാഫി എടാട്ട്. ഭക്തിസംവർദ്ദിനിയോഗം വൈസ് പ്രസിഡണ്ട് ടി കെ രാജേന്ദ്രൻ, കെ പി വിനോദ് കുമാർ , രാജീവൻ എം കെ,സി സി മോഹനൻ , ഒ കെ അജിത്. , പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177316/muslim-brothers-gave-sugar-to-the-temple-festival)