---
title: "തളിപ്പറമ്പ് ഡി.വൈ.എസ്.പി ആയി പി ബാലകൃഷ്ണൻ നായർ, കണ്ണൂരിൽ കെ വി വേണുഗോപാൽ"
english_title: "P Balakrishnan Nair as DYSP in Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177294/p-balakrishnan-nair-as-dysp-in-taliparamb"
published_at: "2024-01-16T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6b8e28f54a_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ഡി.വൈ.എസ്.പി ആയി പി ബാലകൃഷ്ണൻ നായർ, കണ്ണൂരിൽ കെ വി വേണുഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: **പി.ബാലകൃഷ്ണന്‍നായര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി, നിലവിലുള്ള ഡി.വൈ.എസ്.പി എം.പി.വിനോദിനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റി. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എ.ഉമേഷിനെ പയ്യന്നൂരിലേക്കും സ്ഥലംമാറ്റി.

## Article Content

**തിരുവനന്തപുരം: **പി.ബാലകൃഷ്ണന്‍നായര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി, നിലവിലുള്ള ഡി.വൈ.എസ്.പി എം.പി.വിനോദിനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റി. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എ.ഉമേഷിനെ പയ്യന്നൂരിലേക്കും സ്ഥലംമാറ്റി.

റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും കെ.വി.വേണുഗോപാലിനെ കണ്ണൂര്‍ ഡി.വൈ.എസ്പിയാക്കി. പേരാവൂരില്‍ നിന്ന് എ.വി.ജോണിനെ കാസര്‍ഗോഡ് സ്‌പെഷ്യല്‍ബ്രാഞ്ചിലേക്കും സ്ഥലംമാറ്റി. 114 ഡി.വൈ.എസ്പിമാരെയാണ് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ എസ്.എച്ച്.ഒമാരുടെയും എസ്.ഐ മാരുടെയും സ്ഥലംമാറ്റവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177294/p-balakrishnan-nair-as-dysp-in-taliparamb)