---
title: "കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു"
english_title: "KPCC political affairs "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177292/kpcc-political-affairs"
published_at: "2024-01-16T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6b70cdc643_Untitled-2-web.jpg"
keywords: []
---

# കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ച്‌ ഹൈക്കമാൻഡ്. 36 അംഗ സമിതിയെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. 19 പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടിപ്പിച്ചത്. കെ. ജയലക്ഷ്മി, പത്മജ വേണുഗോപാല്‍ എന്നിവര്‍ 36 അംഗ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ച്‌ ഹൈക്കമാൻഡ്. 36 അംഗ സമിതിയെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. 19 പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടിപ്പിച്ചത്. കെ. ജയലക്ഷ്മി, പത്മജ വേണുഗോപാല്‍ എന്നിവര്‍ 36 അംഗ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ഹൈക്കമാൻഡ് രാഷ്ട്രീയകാര്യ സമിതിയെ പ്രഖ്യാപിച്ചത്. നേരത്തെ, 23 ആയിരുന്ന അംഗങ്ങളുടെ എണ്ണം ഇത്തവണ 36 ആയിട്ട് കോണ്‍ഗ്രസ് നേതൃത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച്‌ സമിതിയില്‍ നിന്ന് രാജി വച്ച വി.എം. സുധീരനെ പുതിയ സമിതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഏക വനിത സാന്നിധ്യമായിരുന്ന ഷാനിമോള്‍ ഉസ്മാൻ ഉള്‍പ്പെടെ ഇത്തവണ നാല് വനിത പ്രതിനിധികള്‍ സമിതിയില്‍ ഇടംപിടിച്ചു. ശശി തരൂര്‍, എം.കെ. രാഘവൻ, വി.എസ്. ശിവകുമാര്‍, ചെറിയാൻ ഫിലിപ്പ്, സണ്ണി ജോസഫ്, റോജി എം. ജോണ്‍, ഷാഫി പറമ്ബില്‍, ഹൈബി ഈഡൻ എന്നിവരും സമിതിയിലുണ്ട്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177292/kpcc-political-affairs)