---
title: "പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജാമ്യം"
english_title: "Bail to Minister PA Muhammad Riai in case of destruction of public property"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177230/bail-to-minister-pa-muhammad-riai-in-case-of-destruction-of-public-property"
published_at: "2024-01-16T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a67d96cdcff_Untitled-2-web.jpg"
keywords: []
---

# പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജാമ്യം

> **Lead Summary:** പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡി.വൈ.എഫ്‌.ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.ഡി.വൈ.എഫ്‌.ഐ മാർച്ചിൽ കെ.എസ്‌.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തെന്നും 13,000രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. പത്ത് പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.

## Article Content

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡി.വൈ.എഫ്‌.ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.ഡി.വൈ.എഫ്‌.ഐ മാർച്ചിൽ കെ.എസ്‌.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തെന്നും 13,000രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്. പത്ത് പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177230/bail-to-minister-pa-muhammad-riai-in-case-of-destruction-of-public-property)