---
title: "കടന്നപ്പള്ളി രയരോത്തിടം സോമേശ്വരീ ക്ഷേത്രം പ്രതിഷ്‌ഠാദിനഉത്സവം 17, 18 തീയ്യതികളിൽ"
english_title: "Someswari temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177030/someswari-temple"
published_at: "2024-01-15T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5699c3a246_IMG-20240115-WA0169.jpg"
keywords: []
---

# കടന്നപ്പള്ളി രയരോത്തിടം സോമേശ്വരീ ക്ഷേത്രം പ്രതിഷ്‌ഠാദിനഉത്സവം 17, 18 തീയ്യതികളിൽ

> **Lead Summary:** **പിലാത്തറ: **കടന്നപ്പള്ളി രയരോത്തിടം സോമേശ്വരീ ക്ഷേത്രം പ്രതിഷ്‌ഠാദിനഉത്സവം 17, 18 തീയ്യതികളിൽ നടക്കും.പൂജാകർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരി കാർമികത്വം വഹിക്കും.

## Article Content

**പിലാത്തറ: **കടന്നപ്പള്ളി രയരോത്തിടം സോമേശ്വരീ ക്ഷേത്രം പ്രതിഷ്‌ഠാദിനഉത്സവം 17, 18 തീയ്യതികളിൽ നടക്കും.പൂജാകർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരി കാർമികത്വം വഹിക്കും.

17 ന് വൈകീട്ട് മൂന്നിന് കലവറ നിറക്കൽ ഘോഷയാത്ര പെരിയാട്ട് ചാമുണ്ഡി ക്ഷേത്രപരിസരത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നടക്കും. തുടർന്ന് തായമ്പക,രാത്രി എട്ടിന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് തുടർന്ന് നൃത്ത നൃത്ത്യങ്ങൾ ഇവ ഉണ്ടാവും.

18 ന് രാവിലെ മുതൽ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, നവകം, ശ്രീഭൂതബലി ഇവ ഉണ്ടാവും. ഉച്ചക്ക് 12 മുതൽ അന്നദാനം, വൈകീട്ട് ആറിന് ദീപാരാധന, തായമ്പക, പുറത്തെഴുന്നള്ളത്ത്, അഷ്‌ടപതി, തിടമ്പ് നൃത്തം ഇവ ഉണ്ടാവും.രാത്രി എട്ടിന്മഴവിൽ ഫോക്ക്ബാൻഡ് കണ്ണൂർ അവതരിപ്പിക്കുന്ന പകർന്നാട്ടം (നാടൻ പാട്ടുകൾ) അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177030/someswari-temple)