---
title: "കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with MDMA, a deadly drug smuggled in a car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17702/young-man-arrested-with-mdma-a-deadly-drug-smuggled-in-a-car"
published_at: "2021-12-25T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6822c299df_mdma.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കാസർഗോഡ്:** കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ബേക്കൽ കുറിച്ചിക്കുന്നിലെ സഫ മൻസിലിൽ മുഹമ്മദ് മുഷ്താഖിനെ യാണ് കാസറഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും പിടി കൂടിയത്.

## Article Content

**കാസർഗോഡ്:** കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ബേക്കൽ കുറിച്ചിക്കുന്നിലെ സഫ മൻസിലിൽ മുഹമ്മദ് മുഷ്താഖിനെ യാണ് കാസറഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും പിടി കൂടിയത്.

ഇന്നലെ രാത്രി 10 മണിയോടെ ദേശീയപാതയിൽ കാഞ്ഞങ്ങാട് പടന്നക്കാട് വെച്ച് കെഎൽ.14 എസ്. 1489 സ്വിഫ്റ്റ്കാറിൽ കടത്തുകയായിരുന്ന 2.8 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ബിജോയ് ഇ.കെ, എം.വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മനോജ്.പി, മഞ്ജുനാഥൻ. വി, മോഹനകുമാർ, ശൈലേഷ് കുമാർ ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17702/young-man-arrested-with-mdma-a-deadly-drug-smuggled-in-a-car)