---
title: "ഗൾഫിലേക്ക് കടന്ന പോക്സോ കേസ് പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി പോലീസിലേൽപ്പിച്ചു"
english_title: "POCSO case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177012/pocso-case"
published_at: "2024-01-15T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55bee035c7_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഗൾഫിലേക്ക് കടന്ന പോക്സോ കേസ് പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി പോലീസിലേൽപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് പ്രതിയുടെ താമസസ്ഥലത്തെത്തിച്ച്പീഡിപ്പിച്ച പോക്സോ കേസിൽ ഗൾഫിലേക്ക് കടന്ന പ്രതി അറസ്റ്റിൽ. മാട്ടൂൽ സിദ്ധിക്കാബാദ് സ്വദേശി തങ്ങളെ പുരയിൽ പാലക്കോടൻമുനീസിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി. എൻ. സന്തോഷ്കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

## Article Content

**പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് പ്രതിയുടെ താമസസ്ഥലത്തെത്തിച്ച്പീഡിപ്പിച്ച പോക്സോ കേസിൽ ഗൾഫിലേക്ക് കടന്ന പ്രതി അറസ്റ്റിൽ. മാട്ടൂൽ സിദ്ധിക്കാബാദ് സ്വദേശി തങ്ങളെ പുരയിൽ പാലക്കോടൻമുനീസിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി. എൻ. സന്തോഷ്കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

2018 – ൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്പെട്ട പതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും മാട്ടൂലിലെ വീട്ടിലെത്തിച്ച പ്രതി സുഹൃത്തായ പണ്ടാരത്തോട്ടത്തിൽ ഷിനോസും ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സംഭവത്തെതുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.

പിടികൂടാൻ സാധിക്കാതതിനാൽ രണ്ട് വർഷം മുമ്പ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വഴി നാട്ടിലേക്ക് വരുന്നതിനിടെയാണ് വിമാന താവളം എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177012/pocso-case)