---
title: "പൂക്കോത്ത് തെരു കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്  ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി "
english_title: "Pookoth Teru Kottaram Brothers Arts Sports Club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176913/pookoth-teru-kottaram-brothers-arts-sports-club"
published_at: "2024-01-15T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4eb15e7c70_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരു കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്  ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി 

> **Lead Summary:** **തളിപ്പറമ്പ :** തളിപ്പറമ്പ് പൂക്കോത്ത് തെരു കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പൂക്കോത്ത് തെരു കുട്ടിക്കുന്ന് മൈതാനിയില്‍ മീഡിയം ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിൽ ഐ ബി ടി ടൈൽസ് ഐ മാക്ക് വാരിയേർസ് തളിപ്പറമ്പ ജേതാക്കളായി.

## Article Content

**തളിപ്പറമ്പ :** തളിപ്പറമ്പ് പൂക്കോത്ത് തെരു കൊട്ടാരം ബ്രദേര്‍സ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പൂക്കോത്ത് തെരു കുട്ടിക്കുന്ന് മൈതാനിയില്‍ മീഡിയം ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിൽ ഐ ബി ടി ടൈൽസ് ഐ മാക്ക് വാരിയേർസ് തളിപ്പറമ്പ ജേതാക്കളായി.

റെഡ് കാറ്റ്സ് തളിപ്പറമ്പ ആണ് റണ്ണർഅപ്പ്. മികച്ച ബാറ്റ്സ്മാൻ ആയി ഐ ബി ടി ടൈൽസ് ഐ മാക്ക് വാരിയേർസിന്റെ അശ്വിനെ തിരഞ്ഞെടുത്തു. റെഡ് കാറ്റ്സ് തളിപ്പറമ്പിന്റെ അമ്പാടി ആണ് മികച്ച ബൗളർ. ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 20000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 15000 രൂപയും ട്രോഫിയും ആണ് സമ്മാനമായി നൽകിയത്. 40ാം വാർഷികാഘോഷം സ്വാഗത സംഘം ചെയർമാൻ പി രതീഷ് കുമാറിന്റെ അദ്ധ്വക്ഷതയിൽ മുഴക്കുന്ന് പ്രിൻസിപ്പൽ എസ്. ഐ പി വിജേഷ് സമ്മാനദാനം നിർവ്വഹിച്ചു. എം രമണൻ , എം ജനാർദ്ദനൻ , ടി ജയദേവൻ എന്നിവർ സംസാരിച്ചു. പി സുരേഷ് സ്വാഗതവും ടി പി സുനിൽകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176913/pookoth-teru-kottaram-brothers-arts-sports-club)