---
title: "പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ"
english_title: "narendra modi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176843/narendra-modi"
published_at: "2024-01-15T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4bff8d17fc_Untitled-2-web.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ

> **Lead Summary:** **കൊച്ചി :** രണ്ടു ദിവസത്തെ സന്ദർശനത്തിനു നുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. വൈകിട്ട് 6നു മഹാരാജാസ് കോളജ് മൈതാനത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

## Article Content

**കൊച്ചി :** രണ്ടു ദിവസത്തെ സന്ദർശനത്തിനു നുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. വൈകിട്ട് 6നു മഹാരാജാസ് കോളജ് മൈതാനത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

17നു രാവിലെ 6.30നു ഹെലികോപ്റ്ററിൽ ഗുരുവായൂർക്കുപോകും. തൃപ്രയാർ ക്ഷേത്രദർശനം കൂടി പരിപാടിയിൽ ഉൾപ്പെടുത്തി. കൊച്ചി ഷിപ‌്യാഡിന്റെ രാജ്യാന്തര കപ്പൽ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിനു സമർപ്പി ക്കും.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176843/narendra-modi)