---
title: "ഇമാം ഹസനുൽബസരി ഉറൂസിന് സമാപനം; സമാപന സദസ്സ് കെ.പി അബൂബക്കർ മുസ്ല്യാർ പട്ടുവം ഉദ്ഘാടനം ചെയ്തു"
english_title: "Imam Hasanulbasari Uruz"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176841/imam-hasanulbasari-uruz"
published_at: "2024-01-15T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4bf5bb5d01_news-card.jpg"
keywords: []
---

# ഇമാം ഹസനുൽബസരി ഉറൂസിന് സമാപനം; സമാപന സദസ്സ് കെ.പി അബൂബക്കർ മുസ്ല്യാർ പട്ടുവം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി: **ഹിജറ വർഷം ഒന്നാം ശതകത്തിൽ ജീവിച്ച പണ്ഡിതനും താബി ഈപ്രമുഖനുമായ ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി ജനുവരി 10 മുതൽ മുട്ടം ഹസനുൽ ബസരിയിൽ നടുന്നുവന്ന ഉറൂസിന് സമാപനമായി.

## Article Content

**പഴയങ്ങാടി: **ഹിജറ വർഷം ഒന്നാം ശതകത്തിൽ ജീവിച്ച പണ്ഡിതനും താബി ഈപ്രമുഖനുമായ ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി ജനുവരി 10 മുതൽ മുട്ടം ഹസനുൽ ബസരിയിൽ നടുന്നുവന്ന ഉറൂസിന് സമാപനമായി.

അഞ്ച് ദിവസങ്ങളിലായിനടന്ന ഉറൂസിൽ രക്ത ദാനക്യേമ്പ്, ആരോഗ്യ ബോധവൽകരണ ക്യേമ്പ്,പ്രഗൽഭ പ്രഭാഷകർ നടക്കുന്ന മതപ്രസംഗങ്ങൾ,നൂർ ആ ഗയാ-ആത്മീയ ആസ്വാദന വേദി,ഖത് മുൽ ഖുർ ആൻ,അജ്മീർ നേർച്ച,എന്നിവയും ഉറൂസിന്റെ ഭാഗമായി നടന്നു..റഹ്മതുല്ലാഹ് സഖാഫിഎളമരം,അനസ് അമാനി പുഷ്പഗിരി,ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര തുടങ്ങിയവർ മതപ്രസംഗ വേദികളിൽ സബുഷ്ട്ടമാക്കി.

ഞാറാഴ്ച നടന്ന സമാപന സദസ്സ് കെ.പി അബൂബക്കർ മുസ്ല്യാർ പട്ടുവം ഉദ്ഘാടനം ചെയ്തു.സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ശാഫി അൽബാ അലവി മദീന മുനവറ അധ്യക്ഷതവഹിച്ചു.സയ്യിദ് ജലാലുദ്ദീൻ ബുഖാരി പ്രാർത്ഥന നടത്തി.അബ്ദുൾ കരീം സഅദി ,സയ്യിദ് ജുനൈദ് അൽ ബുഖാരി,അബൂബർ സഖാഫി കുഞ്ചിലം ,സയ്യിദ് ഹൈദ്രോസ് തങ്ങൾ,സയിദ് താജുദ്ദീൻ തങ്ങൾ പുല്ലാര, മുനവ്വർ അമാനി,അബ്ദുൾഹക്കീം സ അദി,അബ്ദുൾ റഹ്മാൻ മുസ്ല്യാർ പരിയാരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176841/imam-hasanulbasari-uruz)