---
title: "ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Antur constituency Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176760/antur-constituency-congress"
published_at: "2024-01-14T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3eb36e0271_news-card.jpg"
keywords: []
---

# ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** ആന്തൂർ മണ്ഡലം കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ വനിത പ്രവർത്തകരെ ക്രൂരമായി മർദ്ധിക്കുകയും, അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകർക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

ആന്തൂർ മണ്ഡലം കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ വനിത പ്രവർത്തകരെ ക്രൂരമായി മർദ്ധിക്കുകയും, അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകർക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ്‌ കെ. പി. ആദം കുട്ടി അധ്യക്ഷത വഹിച്ചു. എ. എൻ. ആന്തൂരാൻ, പി. പ്രവീൺ, ഒ.വി. പ്രേകുമാർ, ഒ.വി. സരള , പി. സുജാത , എം. കരുണാകരൻ, പ്രിയേഷ്, പി സരിത, ബി നൗഷാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176760/antur-constituency-congress)