---
title: "അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡ് യാഥാർത്ഥ്യത്തിലേക്ക്"
english_title: "ammanappara-chapparappadav road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17674/ammanappara-chapparappadav-road"
published_at: "2021-12-24T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5ce50ad2f4_gold.jpg"
keywords: []
---

# അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡ് യാഥാർത്ഥ്യത്തിലേക്ക്

> **Lead Summary:** മലയോരമേഖലയേയും പരിയാരം മെഡിക്കൽ കോളേജ്,തളിപ്പറമ്പ നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ അമ്മാനപ്പാറ-പാച്ചേനി- തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡ് ടെണ്ടർ ചെയ്തു.

## Article Content

മലയോരമേഖലയേയും പരിയാരം മെഡിക്കൽ കോളേജ്,തളിപ്പറമ്പ നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ അമ്മാനപ്പാറ-പാച്ചേനി- തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡ് ടെണ്ടർ ചെയ്തു.

കിഫ്ബിയുടെ സഹായത്തോടെ 46.52 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡാണ് സാങ്കേതിക അനുമതി ലഭ്യമായതോടെ ടെണ്ടർ ചെയ്തത്.

14 കിലോമീറ്റർ നീളമുള്ള റോഡിൽ 5.5 മീറ്റർ വീതിയിൽ മെക്കാടം ടാറിങ്ങും ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ കോൺക്രീറ്റിങ്ങും ഉണ്ടാകും. ആവശ്യമായ സ്ഥലത്ത് കൾവേർട്ടും, ഡ്രൈനേജ് ഉൾപ്പെടെ ഉള്ള സംവിധാനവും പദ്ധതിയിൽ ഉണ്ട്.

2022 ജനുവരി 17 ആണ് ടെണ്ടറിൽ പങ്കെടുക്കാനുള്ള അവസാന തീയ്യതി. ജനുവരി 20 ടെണ്ടർ ഓപ്പൺ ചെയ്യും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി മലയോര മേഖലയിലെ ഉൾപ്പെടെ ഉള്ള യാത്രക്കാർക്ക് മെഡിക്കൽ കോളേജും തളിപ്പറമ്പ ഉൾപ്പെടുന്ന പട്ടണവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

ബഹു തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി ശ്രീ എം.വി.ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടലിന്റെ ഭാഗമായാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി യാഥാർത്ഥ്യമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17674/ammanappara-chapparappadav-road)