---
title: "ഇരിണാവ് വയോജന കേന്ദ്രത്തിലേക്ക് മാതൃഭൂമി ദിനപത്രം സ്പോൺസർ ചെയ്ത് പ്രവാസിയായ കെ വി മോഹനൻ"
english_title: "KV Mohanan sponsored Mathrubhumi daily"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176624/kv-mohanan-sponsored-mathrubhumi-daily"
published_at: "2024-01-13T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2be3338821_news-card.jpg"
keywords: []
---

# ഇരിണാവ് വയോജന കേന്ദ്രത്തിലേക്ക് മാതൃഭൂമി ദിനപത്രം സ്പോൺസർ ചെയ്ത് പ്രവാസിയായ കെ വി മോഹനൻ

> **Lead Summary:** ഇരിണാവ് വയോജന കേന്ദ്രത്തിലെത്തുന്ന വായനക്കാർക്ക് മാസങ്ങളായി വായിക്കാൻ മാതൃഭൂമി ദിനപത്രമുണ്ടായിരുന്നില്ല. വയോജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കണ്ണപുരം യോഗശാലയിലെ പ്രവാസിയായ കെ.വി.മോഹനൻ മാതൃഭൂമി ദിനപത്രം ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്തു.പ്രസ്തുത പത്രത്തിൻ്റെ കോപ്പി മുൻ കല്യാശ്ശേരി ഗ്രാമ പഞ്ചായത്തംഗം ഇ.പി. ജനാർദ്ദനൻ കെ.വി.മോഹനനിൽ നിന്ന് സ്വീകരിക്കുന്നു. വയോജന അംഗം എം. കെ. രാമകൃഷ്ണേട്ടൻ്റെയും വാർഡംഗം ടി.വി. രവീന്ദ്രൻ്റെയും പി. ഗോപാലൻ്റെയും ഇടപെടലിലാണ് കെ.വി.മോഹനൻ മാതൃഭൂമി പത്രം സ്പോൺസർ ചെയ്തത്.

## Article Content

ഇരിണാവ് വയോജന കേന്ദ്രത്തിലെത്തുന്ന വായനക്കാർക്ക് മാസങ്ങളായി വായിക്കാൻ മാതൃഭൂമി ദിനപത്രമുണ്ടായിരുന്നില്ല. വയോജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കണ്ണപുരം യോഗശാലയിലെ പ്രവാസിയായ കെ.വി.മോഹനൻ മാതൃഭൂമി ദിനപത്രം ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്തു.പ്രസ്തുത പത്രത്തിൻ്റെ കോപ്പി മുൻ കല്യാശ്ശേരി ഗ്രാമ പഞ്ചായത്തംഗം ഇ.പി. ജനാർദ്ദനൻ കെ.വി.മോഹനനിൽ നിന്ന് സ്വീകരിക്കുന്നു. വയോജന അംഗം എം. കെ. രാമകൃഷ്ണേട്ടൻ്റെയും വാർഡംഗം ടി.വി. രവീന്ദ്രൻ്റെയും പി. ഗോപാലൻ്റെയും ഇടപെടലിലാണ് കെ.വി.മോഹനൻ മാതൃഭൂമി പത്രം സ്പോൺസർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176624/kv-mohanan-sponsored-mathrubhumi-daily)