---
title: "അനധികൃത മണൽ കടത്തിനെതിരെ പരിശോധന ശക്തമാക്കി കണ്ണപുരം പൊലീസ്, 3 ലോറികൾ പിടികൂടി"
english_title: "illegal sand smuggling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176571/illegal-sand-smuggling"
published_at: "2024-01-13T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a28abf3df56_news-card.jpg"
keywords: []
---

# അനധികൃത മണൽ കടത്തിനെതിരെ പരിശോധന ശക്തമാക്കി കണ്ണപുരം പൊലീസ്, 3 ലോറികൾ പിടികൂടി

> **Lead Summary:** കണ്ണപുരം പൊലീസ് സ്റ്റേഷൻ എസ് ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മൂന്ന് ലോറികൾ പിടികൂടി. KL 55 8790, KL 41 3190, KL 42 F 6570 എന്നീ വാഹനങ്ങളാണ് പിടികൂടിയത്.

## Article Content

കണ്ണപുരം പൊലീസ് സ്റ്റേഷൻ എസ് ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മൂന്ന് ലോറികൾ പിടികൂടി. KL 55 8790, KL 41 3190, KL 42 F 6570 എന്നീ വാഹനങ്ങളാണ് പിടികൂടിയത്.

ഇന്ന് പുലർച്ചെ ഇരിണാവ് മടക്കരയിൽ വെച്ചാണ് പിടികൂടിയത്. മണൽ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു. അഞ്ചാം പീടിക ഭാഗത്ത് ജനങ്ങൾക്ക് പ്രഭാത നടത്തത്തിനും ഭീഷണിയാണ് മണൽക്കടത്ത് വാഹനങ്ങൾ.നിരവധി മണൽ ലോറികൾ ആണ് രാവിലെ 5 മണിമുതൽ അഞ്ചാംപ്പീടിക ധർമ്ശാല റോഡിൽ കൂടെ മരണപാച്ചിൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176571/illegal-sand-smuggling)