---
title: "ഞാറ്റുവയലിൽ ജപ്പാൻ കുടിവെള്ളപൈപ്പ് പൊട്ടി മൂന്നര മാസമായി വെള്ളം പാഴാകുന്നു, തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ"
english_title: "Japan drinking water pipe burst in Njatuvayal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176531/japan-drinking-water-pipe-burst-in-njatuvayal"
published_at: "2024-01-13T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a249f1c3170_news-card.jpg"
keywords: []
---

# ഞാറ്റുവയലിൽ ജപ്പാൻ കുടിവെള്ളപൈപ്പ് പൊട്ടി മൂന്നര മാസമായി വെള്ളം പാഴാകുന്നു, തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ

> **Lead Summary:** **തളിപ്പറമ്പ: **ഞാറ്റുവയലിൽ ജപ്പാൻ കുടിവെള്ളപൈപ്പ് പൊട്ടി മൂന്നര മാസമായി വെള്ളം പാഴാകുന്നു, തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. മൂന്നര മാസമായി ഞാറ്റുവായൽ കുളത്തിലേക്ക് പോകുന്ന വഴിയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകാ ൻ തുടങ്ങിയിട്ട്.

## Article Content

**തളിപ്പറമ്പ: **ഞാറ്റുവയലിൽ ജപ്പാൻ കുടിവെള്ളപൈപ്പ് പൊട്ടി മൂന്നര മാസമായി വെള്ളം പാഴാകുന്നു, തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. മൂന്നര മാസമായി ഞാറ്റുവായൽ കുളത്തിലേക്ക് പോകുന്ന വഴിയിൽ ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകാ ൻ തുടങ്ങിയിട്ട്.

അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം. മൂന്നര മാസത്തിനുള്ളിൽ നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കടുത്ത വേനൽക്കാലം വരാനിരിക്കെ ഇത്രയും വെള്ളം പാഴായി പോകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണ്. ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡിലും കെടുപാടുകൾ സംഭവിച്ച് വാഹനാപകടങ്ങളും ഉണ്ടായേക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176531/japan-drinking-water-pipe-burst-in-njatuvayal)