---
title: " കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം ശ്രീ നീലിയാര്‍ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം 2024 ജനുവരി 15 മുതല്‍ 19 വരെ"
english_title: "sree neeliyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176527/sree-neeliyar"
published_at: "2024-01-13T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2475654112_Untitled-2-web.jpg"
keywords: []
---

#  കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം ശ്രീ നീലിയാര്‍ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം 2024 ജനുവരി 15 മുതല്‍ 19 വരെ

> **Lead Summary:** **കണ്ണൂര്‍ : **കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം ശ്രീ നീലിയാര്‍ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം 2024 ജനുവരി 15 മുതല്‍ 19 വരെ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ കണ്ണപുരത്ത് മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 15 പ്രതിഷ്ഠാ ദിനത്തില്‍ നവകാഭിഷേകം അടങ്ങിയ വിശേഷാല്‍ പൂജകളും തുടര്‍ന്ന് വൈകുന്നേരം ദീപാരാധനയ്ക്ക്ശേഷം പ്രദേശവാസികള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

## Article Content

**കണ്ണൂര്‍ : **കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം ശ്രീ നീലിയാര്‍ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം 2024 ജനുവരി 15 മുതല്‍ 19 വരെ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ കണ്ണപുരത്ത് മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 15 പ്രതിഷ്ഠാ ദിനത്തില്‍ നവകാഭിഷേകം അടങ്ങിയ വിശേഷാല്‍ പൂജകളും തുടര്‍ന്ന് വൈകുന്നേരം ദീപാരാധനയ്ക്ക്ശേഷം പ്രദേശവാസികള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

ജനുവരി 16ന് വൈകുന്നേരം 4 മണിക്ക് ഏഴോം വടക്കന്‍സിന്‍റെ ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടു കൂടി ചെറുകുന്ന് കതിരുവെക്കും തറയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വര്‍ണ്ണശബളമായ കലവറ നിറയ്ക്കല്‍ ഘോഷയാത്ര. രാത്രി 7 മണിക്ക് ഗുരുവായൂര്‍ മഞ്ജരീസ് അവതരിപ്പിക്കുന്ന ആദ്യാത്മിക പ്രഭാഷണം തുടര്‍ന്ന് നൃത്തസന്ധ്യ അവതരിപ്പിച്ച കലാപ്രതിഭകളെ ആദരിക്കല്‍. ജനുവരി 17ന് വിശേഷാല്‍ പൂജകളും വൈകുന്നേരം 6മണിക്ക് ദീപാരാധനയ്ക്ക് ശേഷം മുണ്ടേരി പ്രഭാകരന്‍ ഒരുക്കിയ നീലിയാര്‍ ഭഗവതിയുടെ ഭക്തി ഗാനങ്ങള്‍ അടങ്ങിയ CD പ്രകാശനം തുടര്‍ന്ന് ക്ഷേത്രം മാതൃസമതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര . 7:30ന് തായമ്പകയും, 8:30 വെള്ളാട്ടവും, 9:30ന് നിറമാലയും തുടര്‍ന്ന് അത്താഴ പൂജയോട് കൂടി നടയടക്കും.

ജനുവരി 18ന് വിശേഷാല്‍ പൂജകളും 6 മണിക്ക് ദിപാരധന, രാത്രി 6:30ന് ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ വെള്ളാട്ടം, 7:30ന് പുള്ളി വേട്ടക്കൊരുമകന്‍ വെള്ളാട്ടം, രാത്രി 10:30 മണിക്ക് നീലിയാര്‍ ഭഗവതി തിറ പുറപ്പാട്, 11:30ന് കുട്ടിത്തെയ്യം , ജനുവരി 19ന് പുലര്‍ച്ചെ 12:30 വെള്ളവെള്ളാട്ടം വെള്ള ഒപ്പിക്കല്‍ 1:15ന് പുള്ളി വേട്ടക്കൊരുമകന്‍ തെയ്യം നേര്‍ച്ച ,3:15ന് ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ പുപ്പാട്, 5മണിക്ക് കരിമരുന്നിന്‍റെ അകമ്പടിയോടെ പുള്ളി വേട്ടക്കൊരുമകന്‍ പുറപ്പട്.

18ന് രാത്രി 8മണിമുതലും 19ന് ഉച്ചയ്ക്ക് 12:30 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദ ഊട്ട് ഉണ്ടാകും. ഓലച്ചൂട്ട് ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. 19ന് ഉച്ചയ്ക്ക് പു ള്ളിവേട്ടയ്ക്കൊരുമകന്‍ പ്ലാവില തിരുമുടിയോടെ തിറയാട്ടം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡണ്ട് ആലക്കില്‍ ഭാസ്കരന്‍, ട്രഷറര്‍ മഹേശന്‍ പാലങ്ങാടന്‍,ജോയിന്‍ സെക്രട്ടറി പവിത്രന്‍ പാലങ്ങാടന്‍, വൈസ് പ്രസിഡണ്ട് ഉത്തമന്‍ പാലങ്ങാടന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രാജേഷ് പുത്തന്‍ വിട്, മതൃസമതി പ്രസിഡണ്ട് ലിജി ഉത്തമന്‍, സെക്രട്ടറി രജനി ദിനേശന്‍,സൗമ്യ രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176527/sree-neeliyar)