---
title: "യൂത്ത് ലീഗിന്റെ പ്രതിഷേധത്തിനൊടുവിൽ ഡി വൈ എഫ് ഐ സ്ഥാപിച്ച സ്തൂപം അഴിച്ചുമാറ്റി"
english_title: "DYFI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176437/dyfi"
published_at: "2024-01-13T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2004665352_news-card.jpg"
keywords: []
---

# യൂത്ത് ലീഗിന്റെ പ്രതിഷേധത്തിനൊടുവിൽ ഡി വൈ എഫ് ഐ സ്ഥാപിച്ച സ്തൂപം അഴിച്ചുമാറ്റി

> **Lead Summary:** **തളിപ്പറമ്പ: **അനധികൃത ബോർഡിന്റെ പേരും പറഞ്ഞ് തളിപ്പറമ്പ് ടൗണിൽ ഉള്ള ഡിവൈഡറിന്റെ മുകളിലെ ദേശരക്ഷാ മാർച്ചിന്റെ ഫ്ലക്സ് ബോർഡുകൾ തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റിയപ്പോൾ തൊട്ടടുത്തുള്ള ഫുട്പാത്തിൽ ഡിവൈഎഫ്ഐ യുടെ സ്തൂപം മാറ്റാതെ വിവേചനം കാണിച്ച നഗരസഭാ സെക്രട്ടറിയോട് യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് വിശദീകരണം ചോദിക്കുകയും, ജനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്തൂപം നഗരസഭ എടുത്തു മാറ്റിയില്ലെങ്കിൽ യൂത്ത് ലീഗ് ആ പണി ഏറ്റെടുക്കുമെന്ന് താക്കീത് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐയെ കൊണ്ട് തന്നെ മനുഷ്യച്ചങ്ങല സ്തൂപം അഴിച്ചു മാറ്റിച്ചു.

## Article Content

**തളിപ്പറമ്പ: **അനധികൃത ബോർഡിന്റെ പേരും പറഞ്ഞ് തളിപ്പറമ്പ് ടൗണിൽ ഉള്ള ഡിവൈഡറിന്റെ മുകളിലെ ദേശരക്ഷാ മാർച്ചിന്റെ ഫ്ലക്സ് ബോർഡുകൾ തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഴിച്ചുമാറ്റിയപ്പോൾ തൊട്ടടുത്തുള്ള ഫുട്പാത്തിൽ ഡിവൈഎഫ്ഐ യുടെ സ്തൂപം മാറ്റാതെ വിവേചനം കാണിച്ച നഗരസഭാ സെക്രട്ടറിയോട് യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് വിശദീകരണം ചോദിക്കുകയും, ജനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്തൂപം നഗരസഭ എടുത്തു മാറ്റിയില്ലെങ്കിൽ യൂത്ത് ലീഗ് ആ പണി ഏറ്റെടുക്കുമെന്ന് താക്കീത് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐയെ കൊണ്ട് തന്നെ മനുഷ്യച്ചങ്ങല സ്തൂപം അഴിച്ചു മാറ്റിച്ചു.

ഡിവൈഎഫ്ഐ സ്തൂപം അവിടെ നിലനിർത്തിക്കൊണ്ട് ലീഗ് സ്ഥാപിച്ച 75 ഓളം ബോർഡുകളാണ് നഗരസഭ നീക്കം ചെയ്തത്. ഇതിനെതിരെ ലീഗ് നഗരസഭ സൂപ്രണ്ടിന്റെ ഓഫീസ് ഇന്നലെ ഉപരോധിച്ചിരുന്നു. എന്നിട്ടും സ്തൂപം നിൽക്കാത്ത പശ്ചാത്തലത്തിൽ വീണ്ടും ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176437/dyfi)