---
title: "തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ദേശരക്ഷാ മാർച്ച് ബോർഡ് നശിപ്പിച്ചതിനെതിരെ പ്രതിഷേധം"
english_title: "Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176366/protest"
published_at: "2024-01-12T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a14bb4ad6ef_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ദേശരക്ഷാ മാർച്ച് ബോർഡ് നശിപ്പിച്ചതിനെതിരെ പ്രതിഷേധം

> **Lead Summary:** തളിപ്പറമ്പ് നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെ ഡിവൈഡറിൽ കെട്ടിയ രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധം. ഡിവൈഡറിൽ സ്ഥാപിച്ച ഡിവൈഎഫ്ഐയുടെയും മുസ്ലിം ലീഗിന്റെ ദേശരക്ഷാ മാർച്ചിന്റെയും ബോർഡുകളാണ് സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

## Article Content

തളിപ്പറമ്പ് നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെ ഡിവൈഡറിൽ കെട്ടിയ രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധം. ഡിവൈഡറിൽ സ്ഥാപിച്ച ഡിവൈഎഫ്ഐയുടെയും മുസ്ലിം ലീഗിന്റെ ദേശരക്ഷാ മാർച്ചിന്റെയും ബോർഡുകളാണ് സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

ഡിവൈഎഫ്ഐ ബോർഡുകൾ സ്ഥാപിച്ച അന്ന് തന്നെ ബിജെപി ഇതിനെതിരെ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. ഇന്നാണ് ബോർഡുകൾ നീക്കം ചെയ്തത്. ഇതോടൊപ്പം ഇന്നലെ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ബോർഡുകളും നീക്കം ചെയ്യുകയായിരുന്നു.

മുമ്പ് ബോർഡ്‌ എടുത്തു വച്ചതിനു നഗരസഭയിൽ പ്രതിഷേധം സംഘടിപ്പിച്ച സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആണ് ഇന്ന് ഇന്ന് ഒരു അറിയിപ്പുമില്ലാതെ 75ഓളം ബോർഡുകൾ നശിപ്പിച്ചതെന്നും വഴിയാത്രക്കാർക്ക് തടസ്സമായ ഡി വൈ എഫ് ഐ sസ്ഥാപിച്ച സ്ഥൂപം എടുത്തുമാറ്റിയിട്ടില്ലെന്നും തീരുമാനം ഏകപക്ഷീയമാകരുതെന്നും കെ ബഷീർ പറഞ്ഞു. നഗരസഭയുടെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ച് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലീം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു.

ഡിവൈഎഫ്ഐ സ്ഥാപിച്ച സ്തൂപം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ സ്ഥൂപം നീക്കം ചെയ്യാമെന്നും അവർ പറഞ്ഞു. എന്നാൽ ഒന്നരമണിക്കൂർ ആയിട്ടും സ്ഥൂപം നീക്കം ചെയ്യാത്തതിനാൽ മുസ്ലിം ലീഗ് പ്രവർത്തകർ അവരുടെ ബോർഡ്‌ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. പൊലീസ് എത്തി നാളെ എല്ലാ പാർട്ടികളുടെയും ഒരു യോഗം സംഘടിപ്പിക്കാമെന്ന് പറഞ്ഞു ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി കെ. എം മുഹമ്മദ്‌ ബഷീർ, പി പി ഇസ്മായിൽ, ജാബിർ തങ്ങൾ, എം വി ഫാസിൽ, പി എ ഇർഫാൻ, സി മുഹമ്മദ്‌ സിറാജ്, അജ്മൽ പാറാട് എന്നിവരും മറ്റു പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176366/protest)