---
title: "ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കമായി"
english_title: "chengal temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176219/chengal-temple"
published_at: "2024-01-12T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0c22cabf62_Untitled-2-web.jpg"
keywords: []
---

# ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കമായി

> **Lead Summary:** പഴയങ്ങാടി: ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവം തുടങ്ങി.വ്യാഴാഴ്ച വൈകീട്ട് ചെങ്ങൽ കുണ്ടത്തിൻ കാവ് പരിസരത്തു നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.തുടർന്ന് കലാസാംസ്ക്കരികസന്ധ്യ ഉണ്ടായി.വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ.

## Article Content

പഴയങ്ങാടി: ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവം തുടങ്ങി.വ്യാഴാഴ്ച വൈകീട്ട് ചെങ്ങൽ കുണ്ടത്തിൻ കാവ് പരിസരത്തു നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.തുടർന്ന് കലാസാംസ്ക്കരികസന്ധ്യ ഉണ്ടായി.വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ.

വൈകീട്ട് തിടമ്പ് നൃത്തം, തിരുവാതിരക്കളി, നടനരാവ് എന്നിവ ഉണ്ടാകും.ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12ന് അക്ഷരശ്ലോക സദസ്. വൈകീട്ട് പഞ്ച വാദ്യമേള പ്രദക്ഷിണം, തിടമ്പ് നൃത്തം.ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ. വൈകീട്ട് 4.30ന് ആറാട്ടിനെഴുന്നള്ളത്ത് ,തിടമ്പ് നൃത്തം, കരിമരുന്നു പ്രയോഗവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176219/chengal-temple)