---
title: "ബി പി എൽ സീസൺ 12ന് പ്രൗഡ സമാപ്തി: ആറാംകളം എഫ്.സി ജേതാക്കൾ"
english_title: "BPL Season 12"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176160/bpl-season-12"
published_at: "2024-01-11T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a00c7563c95_Untitled-2-web.jpg"
keywords: []
---

# ബി പി എൽ സീസൺ 12ന് പ്രൗഡ സമാപ്തി: ആറാംകളം എഫ്.സി ജേതാക്കൾ

> **Lead Summary:** **തൃക്കരിപ്പൂർ: **എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ബീരിച്ചേരി അയിൻ ബ്രൈഡൽ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിവരുന്ന ഷാഡോ വിങ്‌സ് ബി.പി.എൽ സീസൺ പന്ത്രണ്ടിന്റെ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ടു തൗസന്റ് എഫ്.സിയെ തോൽപ്പിച്ചു .ആറാം കളം എഫ്.സി ജേതാക്കളായി വിജയികൾക്കുള്ള സ്ഥിരം ട്രോഫി എം.എസ്‌.എഫ് ജില്ല സെക്രട്ടറി മർസൂഖ് റഹ്മാൻ വിതരണം ചെയ്തു.

## Article Content

**തൃക്കരിപ്പൂർ: **എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ബീരിച്ചേരി അയിൻ ബ്രൈഡൽ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിവരുന്ന ഷാഡോ വിങ്‌സ് ബി.പി.എൽ സീസൺ പന്ത്രണ്ടിന്റെ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ടു തൗസന്റ് എഫ്.സിയെ തോൽപ്പിച്ചു .ആറാം കളം എഫ്.സി ജേതാക്കളായി വിജയികൾക്കുള്ള സ്ഥിരം ട്രോഫി എം.എസ്‌.എഫ് ജില്ല സെക്രട്ടറി മർസൂഖ് റഹ്മാൻ വിതരണം ചെയ്തു.

റണ്ണേഴ്‌സ് സ്ഥിരം ട്രോഫി എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുൻസുനു.വി.പി.പിയും പട്ടേലർ സ്മാരക റോളിങ്ങ് ട്രോഫി പേരമക്കളായ ഹാഫിസ്‌, മിഷാൽ എന്നിവർ ചേർന്നും കൈമാറി. പ്ലയേഴ്സ് ബീരിച്ചേരി സ്‌പോൺസർ ചെയ്ത ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ്മണി പ്ലയേഴ്സ് പ്രതിനിധികളായ ഷിഹാസ്.എൻ, സഫീർ, അനസ്.വി.പി.എം എന്നിവർ ചേർന്നു കൈമാറി.

ഫൈനൽ മത്സരത്തിൽ ആറാംകളത്തിന്റെ മിൻഹാജ് കളിയിലെ കേമനായി. ടൂർണമെന്റിലെ മികച്ച താരമായി ഫിദാഷ് (പ്ലയേഴ്സ് എഫ്.സി), ടോപ് സ്‌കോറർ സിറാജ് (ലീഗേറ്റ്.എഫ്‌.സി), ഡിഫൻഡർ അഷ്ഫാഖ് (ടു തൗസൻഡ്‌സ്.എഫ്.സി), എമർജിങ് പ്ലയെർ ഇബ്രാഹിം (ടു തൗസന്റ്സ്.എഫ്.സി), ഗോൾ കീപ്പർ ഫവാസ് (ആറാംകളം.എഫ്.സി), ഭാവി വാഗ്ദാനം നാസിം (ടു തൗസന്റ്സ്.എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു.

പ്ലയേഴ്സ്.എഫ്.സി മികച്ച ടീമായി. ഇരു ടീമുകളുടെയും സമ്മാനത്തുക പ്ലയേഴ്‌സും മാനേജ്‌മെന്റും ചേർന്ന് ലൈവ് ബീരിച്ചേരി വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്വരൂപിക്കുന്ന ചികിത്സാ സഹായത്തിലേക്ക് വേണ്ടി ഗ്രൂപംഗങ്ങൾക്ക് കൈമാറി. ശാഖാ എം.എസ്.എഫ് പ്രസിഡന്റ് സുഹൈറലി സുബൈർ അദ്ധ്യക്ഷനായി ട്രഷറർ ഇബ്രാഹിം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176160/bpl-season-12)